ആറന്മുള ഉത്രട്ടാതി ജല മേളയിൽ ജനങ്ങളെ വലച്ച് ഗതാഗത നിയന്ത്രണം. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിലാണ് ജനങ്ങളെ വലച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷേത്രത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ അടക്കം റാൻഡ് കിലോമീറ്ററോളം നടന്നാണ് ക്ഷേത്രത്തിലേക്ക് എത്തിയതെന്നാണ് ഉയരുന്ന പരാതി.
ഉത്തൃട്ടാതി ജലോത്സവത്തിന് ഉപരാഷ്ട്രപതി എത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നു രാവി ലെ 9 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കോന്നി ജംക്ഷൻ മുതൽ ആറാട്ടു പുഴ വരെയുള്ള ഭാഗങ്ങളിലാണു നിയന്ത്രണം. ഉച്ചയ്ക്ക് 2.30ന്ഉപരാഷ്ട്രപതി തിരികെ പോകുന്നതു വരെയാണു നിയന്ത്രണം.

















