World

നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം | Nepal flash floods: Search operation enters sixth day

ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും നദികളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍. 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. 7 മലയാളികള്‍ അടക്കം 2500ലേറെ പേരെക്കുറിച്ച് ഇനിയും വിവരമില്ല. ജലവൈദ്യുതി പദ്ധതികളുടെ തുരങ്കത്തില്‍ കുടുങ്ങിയ കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ഊര്‍ജിത ശ്രമം. ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വിദഗ്ധ സംഘമാണ്.

ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും നദികളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന വിദഗ്ധ സംഘവും ഒപ്പമുണ്ട്. അതിനിടെ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ ഗണ്ഡക് നദിയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കഴിഞ്ഞ നാല് ദിവസത്തിനിടെ 13 മൃതദേഹങ്ങളാണ് ഗണ്ഡക് നദിയില്‍ നിന്ന് കണ്ടെത്തിയത്.

Story Highlights : Nepal flash floods: Search operation enters sixth day