നീട്ടി വളർത്തിയ മുടിയും താടിയും . പിന്നെ കൈയ്യിൽ ഒരു പിസ്റ്റളും .എന്തെല്ലാം ദുരൂഹതകളും , കൗതുകങ്ങളുമാണ് ഈ ലുക്കിനു പിനിൽ? പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രത്തിലേതാണ് ജയസൂര്യയുടെ ഈ ലുക്ക് . .ജയസൂര്യയുടെ ജന്മ ദിന സമ്മാനമായിട്ടാണ് ഈ ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത് .ഫാന്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. അതിനനുയോജ്യമായ വിധത്തിലുള്ള ഒരു ലുക്കു തന്നെയാണിത്. നേരമ്പോക്കിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് .എം.ഹസ്സൻ , പ്രദീപ് .സി.എസ്..എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് -സുനിൽ സിംഗ്, സജിത്ത് . പി.വൈ.-വിനായകൻ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരമാണ്.
ജയസൂര്യയും, വിനായകനും , ചേർന്ന കോമ്പോ ഈ ചിത്രത്തിന്റെ ഏറെ ഹൈലൈറ്റാണ്. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
തിരക്കഥ – ജയിംസ് സെബാസ്റ്റ്യൻ.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – വിഷ്ണുശർമ്മ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്.
കലാസംവിധാനം – മഹേഷ് പിറവം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,
ആക്ഷൻ ഫീനിക്സ് പ്രഭു .
ഡിസൈൻ യെല്ലോ ട്രൂത്ത്’
സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.
പ്രൊഡക്ഷൻ മാനേജർ – നജീർ നസീം,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
ഒക്ടോബർ ഒന്നിന് ഈ ചിത്രം പ്രദർശനത്തിനെ
ത്തുന്നു. PRO വാഴൂർജോസ്

















