പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച തെറ്റായ വാർത്തകളുടെ പശ്ചാത്തലത്തിൽ 24 ന്യൂസിൽ കൂട്ടരാജിയെന്ന് സൂചന. ഇതു ബന്ധപ്പെട്ട് എഡിറ്റോറിയൽ ബോർഡിൽ പൊട്ടിത്തെറി. സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ ഗോപികൃഷ്ണൻ രാജിവെക്കാൻ ഒരുങ്ങുന്ന എന്ന തരത്തിലുളള വാർത്തകൾ ഇപ്പോൾ പുറത്ത് വരുന്നത്. ആഷ്മി ഉൾപ്പെട്ട ഈ വിഷയത്തിൽ വലിയ അതൃപ്തിയാണ് അറിയിച്ചിരിക്കുന്നത്..
ഒരു മാദ്ധ്യമ സ്ഥാപനത്തിൽ നിന്ന് ഒരു തെറ്റ് സംഭവിച്ചാൽ
അത് ചൂട്ടിക്കാട്ടി പൊതുജനങ്ങളോട് മാപ്പ് പറയണ്ടേ സാഹചര്യം ആ സ്ഥാപനം കാണിച്ചില്ലെന്നും… എവിടെ റിപ്പോർട്ടങിന് പോയാലും നിങ്ങൾ സുകുമാരക്കുറുപ്പിനെ പിടിക്കാനാണോ വന്നേ എന്ന തരത്തിലുളള നാണക്കേടുകളാണ് ഇപ്പോൾ സ്ഥാപനം നേരിടുന്നത്. അതോടെപ്പം തന്നെ സ്ഥാപനത്തിൽ ശമ്പള വർദ്ധനവ് ഉൾപ്പെടെയുളള വിഷയങ്ങളും അതൃപതിയുണ്ട് . സുകുമാരക്കുറുപ്പിനെ തേടിയുളള വിഷയത്തിൽ വലിയ വിമർശനവും ട്രോളുകളുമാണ് വരുന്നത് അതുകൊണ്ട് സ്ഥാപനത്തിലെ മറ്റു ജോലിക്കാർക്കിടയിലും അതൃപ്തി നിലനിൽക്കുന്നണ്ട് ഇതും കൂട്ടരാജിലേക്കാണ് വഴിവെക്കുന്നത് .