വ്യവസായ സ്ഥാപനങ്ങൾ ഇപ്പോൾ ഉപയോഗിച്ചു വരുന്ന ബിസിനസ്സ് പ്ലാറ്റ്‌ഫോമുകളിലെ ആപ്ലിക്കേഷനുകളും വർക്ക്‌ഫ്ലോകളും സുരക്ഷിതമായി സൃഷ്ടിക്കാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയുന്ന വിധത്തിലുള്ള ഒരു പുതിയ നിയന്ത്രിത വർക്ക്‌സ്‌പേസിന് മുൻനിര എ ഐ, ടെക്‌നോളജി ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി രൂപം നൽകി. യുഎസ് ടി കോഡൺ എന്നറിയപ്പെടുന്ന ഈ വർക്സ്‌പേസ്, കമ്പനിയുടെ പ്ലാറ്റ്‌ഫോം വൈദഗ്ധ്യവും മികച്ച പ്രവർത്തനങ്ങളും ഉപയോഗിച്ച് നൂതന എ ഐ സംയോജനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.
ബിസിനസ് സ്ഥാപനങ്ങളെ ചടുലവും പ്രവർത്തനയുക്തവുമാക്കാൻ യുഎസ് ടി കോഡൺ സഹായിക്കുന്നു. ഒന്നിലധികം വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന യുഎസ് ടി കോഡൺ, സർവീസ് നൗ, എസ്എപി, സെയിൽസ്‌ഫോഴ്‌സ്, ഒറാക്കിൾ ഫ്യൂഷൻ, വർക്ക്‌ഡേ എന്നീ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള സാധ്യതകളെ സാധൂകരിക്കുന്ന ഒന്നാണ്. ഓരോ പ്ലാറ്റ്‌ഫോമും അതിന്റേതായ ഉപകരണങ്ങളെയും സ്പെഷ്യലിസ്റ്റ് കഴിവുകളെയും ആശ്രയിക്കുന്നവയാണ്. ഈ അഞ്ച് പ്ലാറ്റ്‌ഫോമുകളിലും ഫലപ്രദമായി പ്രവർത്തിക്കാനുള്ള കഴിവുള്ളതാണ് യുഎസ് ടി കോഡൺ.
യുഎസ് ടി കോഡൺ ഉപയോഗിച്ച്, ഡെവലപ്പർമാർക്ക് പ്ലാറ്റ്‌ഫോമുകളെ തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങൾ വിവരിച്ചുകൊണ്ട് അവർ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. യുഎസ് ടി കോഡൺ പ്ലാറ്റ്‌ഫോമിലേക്കുള്ള സുരക്ഷിതവും അംഗീകൃതവുമായ ബന്ധിപ്പിക്കലിലൂടെ പ്രവർത്തന ഫലങ്ങൾ യുഎസ് ടി യിലെ വിദഗ്ധർക്ക് അവലോകനത്തിനായി അയയ്ക്കുകയും ചെയ്യുന്നു. അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ, സാധുതയുള്ള ബിൽഡ് ഉപഭോക്താക്കളുടെ നിലവിലുള്ള വികസന തന്ത്രങ്ങളുമായി സംയോജിപ്പിക്കാനും സാധിക്കുന്നു.
വിവിധ തലങ്ങളിൽ മനുഷ്യ മേൽനോട്ടത്തോടെ, ഓരോ മാറ്റവും തത്സമയ ബിസിനസ്സ് സിസ്റ്റത്തിലേക്ക് എത്തുന്നു. ജോലി ആരംഭിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് മൊത്തം ചെലവുകൾ കാണാൻ കഴിയുന്ന തരത്തിൽ ടോക്കൺ നിരക്കുകളും യുഎസ് ടിയിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും സംയോജിപ്പിച്ച് ഒരു ബിൽറ്റ്-ഇൻ എസ്റ്റിമേറ്റർ പൂർണ്ണ നിർമ്മാണ ചെലവ് മുൻകൂട്ടി കാണിക്കുന്നു.
ആന്തരിക വിന്യാസങ്ങളിൽ, യുഎസ് ടി കോഡൺ പ്ലാറ്റ്‌ഫോം വികസനം ഏകദേശം 50 ശതമാനം വരെ ത്വരിതപ്പെടുത്തി, എല്ലാ അഭ്യർത്ഥനകളും തരംതിരിച്ച് ഓഡിറ്റ് ചെയ്‌തിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. തൽഫലമായി, വികസിപ്പിക്കാൻ നേരത്തെ മാസങ്ങൾ എടുത്ത ആപ്ലിക്കേഷനുകൾ ഇപ്പോൾ ഒരു ആഴ്ചയ്ക്കുള്ളിലും ഗണ്യമായി കുറഞ്ഞ ചെലവിലും സാധ്യമാകുന്നു.
“ചെലവ് കുറഞ്ഞ രീതിയിൽ നിർണായക ബിസിനസ്സ് ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന, അത്യാധുനികമായ ഒരു പരിഹാരമാണ് യുഎസ് ടി കോഡൺ. ഗവേണൻസ് സവിശേഷതകളുള്ള യുഎസ് ടി കോഡന്റെ എഐ-നേതൃത്വത്തിലുള്ള, പ്ലാറ്റ്‌ഫോമുകളേതെന്ന തരംതിരിവില്ലാതെ, ഏജന്റ്-നിയന്ത്രിത ഫ്രെയിംവർക്കിൽ പ്രവർത്തിച്ച്, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഒരു വർക്ക്ഫ്ലോ അനുഭവം സൃഷ്ടിക്കുകയും ചെയ്യുന്നു,” യുഎസ് ടി സിഇഒ കൃഷ്ണ സുധീന്ദ്ര പറഞ്ഞു.
“സാസ്, ഇആർപി പ്ലാറ്റ്‌ഫോമുകളിലുടനീളം ബിസിനസ്സ് ഉദ്ദേശ്യം ഉൽപ്പാദന-ലക്ഷ്യമിട്ടുള്ള പരിഹാരങ്ങളിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് യുഎസ് ടി കോഡൺ എഐയുടെ യഥാർത്ഥ മൂല്യം തുറന്നു കാട്ടുകയാണ്. എഐ-ഫസ്റ്റ് എഞ്ചിനീയറിംഗിന്റെ സാഹചര്യത്തിൽ പ്രവചനാതീതമായ വസ്തുതകൾ കൊണ്ടുവരുന്ന അതിന്റെ പ്രീ-കൺസപ്ഷൻ വിലനിർണ്ണയ മാതൃകയാണ് യുഎസ് ടി കോഡണിനെ യഥാർത്ഥത്തിൽ വേറിട്ടു നിർത്തുന്നത്. എന്റർപ്രൈസ് സോഫ്റ്റ്‌വെയർ മേഖലയിൽ എഐയെ കൂടുതൽ മൂല്യവത്തായതും സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിനുള്ള ഒരു പ്രായോഗിക ചുവടുവയ്പ്പായി യുഎസ് ടി കോഡൺ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,” യുഎസ് ടി ചീഫ് സൊല്യൂഷൻസ് ഓഫീസർ കൈലാഷ് അറ്റാൽ പറഞ്ഞു.

















