നടി നയൻതാരയെയും സംവിധായകൻ വിഘ്നേശ് ശിവനെയും പ്രശംസിച്ച് മുതിർന്ന നടി രാധിക ശരത്കുമാർ. ‘ഹായ്’ സിനിമയുടെ സക്സസ് മീറ്റിൽ സംസാരിക്കവേയാണ് ഇരുവരും തമിഴ് സിനിമയിലെ ‘പവർ കപ്പിൾ’ ആണെന്ന് രാധിക വിശേഷിപ്പിച്ചത്.
ക്യാമറയ്ക്ക് മുന്നിലുള്ള നയൻതാരയുടെ കഴിവുകളും ക്യാമറയ്ക്ക് പിന്നിലെ വിഘ്നേശിന്റെ കാഴ്ചപ്പാടും മനോഹരമായ ഒരു കോമ്പിനേഷനാണെന്നും ഇരുവരുടെയും വിജയത്തിൽ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു.
നയൻതാര വളരെ ‘ടഫ്’ ആയ വ്യക്തിത്വത്തിന് ഉടമയാണ്. ലൊക്കേഷനിൽ സ്വന്തം രൂപത്തിലും ഓരോ ചെറിയ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുന്നയാളാണ് നയൻതാരയെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമയിൽ ഒപ്പം അഭിനയിക്കുന്നവരോട് വലിയ കരുതൽ കാണിക്കുന്ന വ്യക്തിയാണ് നയൻതാര.
നയൻതാര അധികം സംസാരിക്കാറില്ല. നിശബ്ദത പാലിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും മറ്റുള്ളവർ എന്ത് പറഞ്ഞാലും താൻ നയൻതാരയെ അഭിനന്ദിക്കുന്നുവെന്നും രാധിക വ്യക്തമാക്കി.

















