Kerala

പത്തനംതിട്ടയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു | An elderly man died after being hit by a vehicle used for Sree Krishna Jayanthi announcements

സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിലാണ് അപകടം ഉണ്ടായത്. പിക്ക് അപ്പ് വാൻ പിന്നോട്ടെടുത്തപ്പോൾ ആയിരുന്നു അപകടം. പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് മരിച്ചത്.

സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാനപാതകളിലൂടെയെല്ലാം ശോഭായാത്ര കടന്നു പോകും. അതുകൊണ്ടുതന്നെ വൻ ഗതാഗത നിയന്ത്രണമാണ് സംസ്ഥാനത്ത് പലയിടങ്ങളിലായും ഉണ്ടാകുക.

Story Highlights : An elderly man died after being hit by a vehicle used for Sree Krishna Jayanthi announcements