ഡല്‍ഹിയില്‍ എസ്‌ഐആറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പ്രതിഷേധം തുടരുന്നതിനിടെ, കേരളത്തിലെ യുഡിഎഫ് വിജയത്തെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍. എല്‍ഡിഎഫ് ഭരണം അവസാനിച്ചത് എസ്‌ഐആറിനെ തുടര്‍ന്നെന്ന സിജെപി ആരോപണം കോണ്‍ഗ്രസ് തള്ളി.
എസ്‌ഐആറില്‍ ക്രമക്കേടുണ്ടെന്നാണ് കോണ്‍ഗ്രസ് വാദമെങ്കില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ രാജിവയ്ക്കണമെന്ന ബിജെപി വാദത്തെയും സണ്ണി ജോസഫ് പരിഹസിച്ചു. അതെന്തൊരു മുടന്തന്‍ ന്യായമാണ്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് അപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുകയല്ലേ. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്ക് എങ്ങനെ ആ സമയം വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താന്‍ പറ്റും. ഞങ്ങള്‍ക്ക് ഭരണത്തിന്റെ എന്തെങ്കിലും സ്വാധീനമുണ്ടായിരുന്നോ? അതിശക്തമായ ജനവികാരം കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി ആഞ്ഞുവീശിയതുകൊണ്ടല്ലേ ഇത്രവലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരാണ് ജയിച്ചത്. അത് വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തിലാണോ. എസ്‌ഐആറിന്റെ ബലത്തിലാണോ. എസ്‌ഐആറില്‍ മാനിപ്പുലേഷന്‍ നടത്താം എന്ന് ബിജെപി സമ്മതിച്ചത് നന്നായി – അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ എന്താണ് അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു. വലിയ സമരങ്ങളും നിയമപോരാട്ടങ്ങളും നടക്കുകയല്ലേ. കേരളത്തിലെ ഏതെങ്കിലും ബിജെപിക്കാര്‍ക്ക്, സിപിഐഎംകാര്‍ക്ക് ഏതെങ്കിലും ഒരു മീറ്റിംഗില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നോ. ഞങ്ങള്‍ക്കായിരുന്നു പരാതിയുണ്ടായിരുന്നത്. സിജെപിയുടെ പരാമര്‍ശത്തില്‍ സിപിഐഎമ്മില്‍ നേതാക്കള്‍ക്ക് ഭിന്നാഭിപ്രായമാണ്. എസ്‌ഐആര്‍ കേരളത്തില്‍ പരാജയ കാരണമല്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പ്രതികരിച്ചു. എന്നാല്‍, എസ്‌ഐആര്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നായിരുന്നു മുന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. ഇന്നലെ ബെംഗളൂരുവിലെ പ്രതിഷേധവേദിയിലായിരുന്നു അഭിജീത് ദീപ്‌കെ കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പ് ഫലം പരാമര്‍ശിച്ചത്.














