സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,190 രൂപയായി വില. ഒരു പവന് ഇന്ന് 1,13,520 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വിലയിൽ വൻ വർധനവാണ് ഉണ്ടായിരുന്നത്. 3400 രൂപയോളമാണ് 48 മണിക്കൂറിൽ വർധിച്ചത്.
ആഗോള വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്.
അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.

















