ചിറയിൻകീഴിലെ കയ്യാങ്കളിയിൽ, രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്
സംഘർഷമുണ്ടായ വീടിന്റെ ഉടമയും, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ സജാദ്. എന്തിനാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് അറിയില്ല. എല്ലാ കാര്യവും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്‌പെൻഡ് ചെയ്‌തെന്നും സജാദ് പറഞ്ഞു. നടപടിയിൽ വിഷമമുണ്ട്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടിയിൽ തന്നെ തുടരും. രമ്യ ഹരിദാസിനെതിരെ പൊലീസിനും പരാതി കൊടുത്തിരുന്നു. എന്നാൽ അതിൽ ഇതുവരെയും കേസെടുത്തിട്ടില്ല.
എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം സജാദ് കൂട്ടിച്ചേർത്തു.
അതേസമയം, രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയും പാർട്ടിയ്ക്ക് പൊതുമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇരുവിഭാഗത്തിനെതിരെയും KPCC നേതൃത്വം സ്വീകരിച്ച നടപടി ഇതിന്റെ ഭാഗമാണ്. ഇതിനിടെ പാളയം പ്രദീപ് തന്റെ പേർസണൽ സ്റ്റാഫ് എന്ന എംഎൽഎയുടെ വാദം പൊളിഞ്ഞു. ഇത് തെളിയിക്കുന്ന രേഖകൾ ഇന്ന് പുറത്ത് വന്നിരുന്നു.
Story Highlights : Chirayankeezhu incident, Action should be taken against Ramya Haridas MLA

















