മകനോടൊപ്പം നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയിലായത്. ബാലുശ്ശേരി തലയാട് സ്വദേശി സഹല്‍ (28) ആണ് പോലീസിന്റെ പിടിയിലായത്. വയനാട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് ബാലുശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ബാലുശ്ശേരി സന്ധ്യാ റോഡിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉണ്ണികുളം സ്വദേശി അനുശ്രീയുടെ 2.5 പവന്റെ സ്വര്‍ണമാലയാണ് സഹല്‍ കവര്‍ന്നത്. മാല പൊട്ടിച്ചെടുത്ത ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ബാലുശ്ശേരി പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

















