സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ സ്ടീം സിനിമക്ക് കഴിയും. സിനിമയെ ഗൗരവമായി കാണുന്ന സിനിസ്ക്കറിയ എന്ന വനിത തൻ്റെ തലയണ എന്ന ചിത്രത്തിലൂടെ മനുഷ്യജീവിനത്തിലെ നഷ്ടപ്പെട്ടു പോകുന്ന മൂല്യങ്ങളുടേയും ബന്ധങ്ങളുടേയും കഥ പറയുകയാണ് .
ഷോർട്ട് ഫിലിമുകളിലൂടെയും ടെലിഫിലിമുകളിലൂടെയും പ്രവൃർത്തിച്ചു കൊണ്ടാണ് സിനി സ്‌കറിയ ഇപ്പോൾ മെയിൻ സ്ട്രീം സിനിമയിൽ എത്തിയിരിക്കുന്നത്. സിനി തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയും രചിച്ചിരിക്കുന്നത് . ആലപ്പി ടാക്കീസ് ഈ ചിത്രം നിർമ്മിക്കുന്നു. കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥയാണ് സിനി പറയുന്നത്. ഒരു കുടുംബത്തിലെ
മൂന്നുതലമുറക ളിലൂടെയാണ് കഥാ വികസനം.. മൂന്നുതലമുറക്കാ രുടെ ഇടയിലെ ആത്മബന്ധം, സ്നേഹം, സ്വാർത്ഥ മോഹങ്ങൾ
ഇതെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ ഒരു ചിത്രത്തെ ഒരുക്കുന്നു സിനി സ്‌കറിയ. ഇദ ചിത്രത്തിലെ അഭിനേതാക്കൾ താരതമ്യേന പുതുമുഖങ്ങളാണ ങ്കിലും, ഇവരെല്ലാം കലയുടെ വിവിധ രംഗങ്ങളിൽ പ്രവൃർത്തിച്ചു പോരുന്നവരാണ്.
മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് ബ്രഹ്മൻ, പ്രണയ വിലാസം പരമ്പരയിലൂടെ ശ്രദ്ധേയയായ ദുർഗ ഹരിപ്പാട് , നിരവധി ടെലിഫിലിമുകളിലും, പരസ്യ ചിത്രങ്ങളിലു മഭിനയിച്ച പൊന്നു കോട്ടയം എന്നിവർ ഏറെ പ്രശസ്‌തി നേടിയവരാണ്.
സുനിൽ സി. പി., ശശി പള്ളുരുത്തി. പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ ,ജനീഷ് കുട്ടനാട് ആൻ്റെണി ആപ്പി ച്ചേരി , ആലപ്പി ജോൺസൺ അനിൽ വിളവനാൽ ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി സാജൻ കിടങ്ങറ,രതീഷ് ശശിധരൻ മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു..
സംഗീതം- വി.ജി. റുഡോൾഫ്.
ഛായാഗ്രഹണം, എഡിറ്റിംഗ്- സിറിൾ ജോർജ്..
പ്രൊഡക്‌ഷൻ കൺട്രോളർ-ജനീഷ് കെ ടി ഡി .
ഈ ചിത്രത്തിൻ്റെ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. PRO വാഴൂർ ജോസ്.

















