കണ്ണൂരിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. പയ്യന്നൂർ കക്കംപാറ സ്വദേശി റോബിനെയാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ ലൊക്കേഷൻ പരിശോധനയിൽ പെടാതിരിക്കാൻ മൊബൈൽ ഫോൺ ഉപേക്ഷിച്ച ശേഷമാണ് പ്രതി ഒളിവിൽ പോയത്. കോയമ്പത്തൂരിലെ ചിന്നത്തടാകം എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ കണ്ണൂർ ടൗൺ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

















