മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇഡി ഗൗരവമേറിയ തെളിവുകൾ കൈമാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാസപ്പടി കേസ് മാത്രം അല്ല ഇഡി അയച്ചത്. ഗൗരവമേറിയ വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തിൽ സിപിഎം വലിയ പ്രതിരോധത്തിലാണ്. സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല; നിയമപരമായ കാര്യങ്ങൾ തേടുകയും തുടർന്ന് നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഇഡി അയച്ചു എന്നത് കൊണ്ട് മാത്രം അത് തിരിച്ചയക്കാൻ പറ്റില്ല, കാരണം തെളിവുകൾ അടക്കമാണ് ഇഡി അയച്ചു തന്നത്. മുൻപ് ഇഡി നോട്ടീസ് അയച്ചപ്പോൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അവർക്കു മുമ്പിൽ ഹാജരായി അന്വേഷണവുമായി പൂർണമായും സഹകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്ന് കോൺഗ്രസ് പ്രവർത്തകർ ഇഡിയുടെ വാഹനങ്ങൾ തല്ലിപ്പൊളിക്കുക അല്ലായിരുന്നു ചെയ്തത്. ഇതിനുപുറമെ, പിഎം ശ്രീ വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തിട്ടേയില്ലെന്നും, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനം എടുത്താൽ അത് ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

















