World

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെ ആക്രമണം; ഒരു മരണം | Attack on oil tanker off Dubai coast

ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെ ഗൾഫ് മേഖലയിൽ നിരവധി കപ്പലുകൾക്കുനേരെ ആക്രമണമുണ്ടായി. ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെ ആക്രമണം. ഒരു മരണം.ഇന്ന് ഉച്ചയോടെ റാശിദ് തുറമുഖത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം ഉണ്ടായത്.

ഒരു കപ്പൽ ജീവനക്കാരനെ കാണാനില്ലെന്ന് ഷിപ്പിങ് കമ്പനി വ്യക്തമാക്കി. നിരവധി കപ്പലുകളിൽ തീപ്പിടിത്തമുണ്ടായതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച 20 കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Story Highlights : Attack on oil tanker off Dubai coast