യെമനിൽ സൗദി അറേബ്യ വ്യോമാക്രമണം അതിശക്തമാക്കി. അൽ-സാലിഫ്, അൽ-തുഹൈത ജില്ലകൾക്ക് പുറമെ തന്ത്രപ്രധാന മേഖലയായ കമറാൻ ദ്വീപിലും അതിശക്തമായ ആക്രമണമാണ് നടന്നത്. ആക്രമണത്തിൽ കനത്ത നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകൾ.
യെമനിലെ വിവിധ മേഖലകൾ ലക്ഷ്യമാക്കി സൗദി യുദ്ധവിമാനങ്ങൾ നാൽപ്പതോളം തവണ ബോംബാക്രമണം നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

















