സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി. പവന് 1920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി. രാജ്യാന്തര വിപണിയിലും സ്വര്‍ണം നഷ്ടത്തിലാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. വെള്ളിയാഴ്ച സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നെങ്കിലും തുടര്‍ച്ചയായ മൂന്നാം ആഴ്ചയും നഷ്ടത്തില്‍ അവസാനിക്കാനുള്ള പാതയിലാണ് സ്വര്‍ണം.
ഈ ആഴ്ച ഇതുവരെ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 2 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 4,324.79 ഡോളറിലെത്തി.
എന്നാല്‍ ഡിസംബര്‍ ഡെലിവറി യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് ഏകദേശം 1 ശതമാനം ഇടിഞ്ഞ് 4,364.70 ഡോളറിലായിരുന്നു.

















