സ്ത്രീകളെ സ്ത്രീകളാക്കുന്നത് പ്രസവിക്കാന്‍ കഴിവുള്ളതു കൊണ്ടാണ്. പുരുഷന്മാര്‍ക്ക് ഒരിക്കലും ഗര്‍ഭാവസ്ഥ ഉണ്ടാകില്ല. എന്നാല്‍, അത് തെറ്റിദ്ധാരണയാണ്. ഗഗര്‍ഭധാരണത്തിനും, കുഞ്ഞിനെ സംരക്ഷിക്കുന്നതിനും ഗര്‍ഭ പാത്രം വേണം. അത് പുരുഷനുണ്ടെങ്കില്‍ ഗര്‍ഭധാരണവും സ്വാഭാവികമായും നടക്കുമെന്നു വിശ്വസിക്കേണ്ടി വരും. ശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും ഭാവിയില്‍ പുരുഷന്റെ ഗര്‍ഭാവസ്ഥയെ കണ്ടെത്തുമെന്നു വിശ്വസിക്കാം. ഡെല്‍ഹിയില്‍ വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ ഒരു ചെറുപ്പക്കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം കണ്ടെത്തിയത് വൈദ്യ ലോകത്തിനു അപൂര്‍വ്വ കാഴ്ചയായിരുന്നു. വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം കണ്ടെത്തി. ഡല്‍ഹിയിലെ ആര്‍.ജി ഹോസ്പിറ്റല്‍സിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
പരിശോധനയില്‍ പെര്‍സിസ്റ്റന്റ് മുലേറിയന്‍ ഡക്ട് സിന്‍ഡ്രോം (Persistent Mullerian Duct Syndrome- PMDS) എന്ന ജന്മനാ ഉള്ള രോഗാവസ്ഥയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സ തേടിയത്. യുവാവിന്റെ ബീജത്തില്‍ ബീജകോശങ്ങളുടെ അഭാവം (azoospermia) ഉള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. യുവാവിന്റെ രണ്ട് വൃഷണങ്ങളും താഴേക്ക് ഇറങ്ങാത്ത നിലയിലായിരുന്നു (undescended testes). ഇതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ സ്‌കാനിങുകളും പരിശോധനകളും നടത്തിയത്. തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ സ്‌കാനിങിലും ജനിതക പരിശോധനയിലുമാണ് വയറിനുള്ളില്‍ വളര്‍ച്ചയെത്താത്ത ചെറിയ ഗര്‍ഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകള്‍ക്ക് സമാനമായ ഘടനകളും കണ്ടെത്തിയത്.
വയറിനുള്ളില്‍ കാലങ്ങളായി കിടന്നതിനാല്‍ വൃഷണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. മാത്രമല്ല ഗര്‍ഭപാത്രവും സ്ത്രീ ജനനേന്ദ്രിയ ഘടനകളും പൂര്‍ണ വളര്‍ച്ചയെത്താത്ത നിലയിലായിരുന്നു. സങ്കീര്‍ണ്ണമായ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തു. നീക്കം ചെയ്ത കോശങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവാവിന്റെ ഒരു വൃഷണത്തില്‍ കാന്‍സറായി മാറാന്‍ സാധ്യതയുള്ള അസാധാരണ കോശവളര്‍ച്ച കണ്ടെത്തുകയും ചെയ്തു. ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതിനാല്‍ കാന്‍സറില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു.
ഗര്‍ഭാവസ്ഥയില്‍ ആണ്‍ഭ്രൂണം വളരുമ്പോള്‍ സ്ത്രീ ജനനേന്ദ്രിയങ്ങളായി മാറേണ്ട മുള്ളേറിയന്‍ നാളികള്‍ (Müllerian ducts) സ്വാഭാവികമായി നശിച്ചുപോകേണ്ടതാണ്. എന്നാല്‍ അപൂര്‍വ്വമായി ചിലരില്‍ ഈ നാളികള്‍ നശിക്കാതെ ശേഷിക്കുകയും, പുരുഷനായി വളരുമ്പോഴും ശരീരത്തിനുള്ളില്‍ ഗര്‍ഭപാത്രവും ട്യൂബുകളും രൂപപ്പെടുകയും ചെയ്യുന്നു. ലോകത്ത് ഇതുവരെ 300ല്‍ താഴെ ആളുകളില്‍ മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളത്. സാധാരണയായി ബാല്യകാലത്താണ് ഇത് കണ്ടെത്താറുള്ളത്. മുതിര്‍ന്ന ശേഷം വന്ധ്യതാ പരിശോധനയ്ക്കിടെ ഇവ കണ്ടെത്തുന്നത് വളരെ അപൂര്‍വമാണ്.