Education

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി നെറ്റ് ജൂൺ 2026 പരീക്ഷയുടെ അന്തിമ ഫലവും റാങ്കുകളും പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് csirnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.

അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും അല്ലെങ്കിൽ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് സ്കോർകാർഡും റാങ്കും ഡൗൺലോഡ് ചെയ്യാം.

ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യോഗ്യത, പി.എച്ച്.ഡി പ്രവേശനം എന്നിവ നിർണ്ണയിക്കുന്നതിനാണ് ഈ പരീക്ഷ നടത്തുന്നത്.

ഫലവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 011-40759000, 011-69227700 എന്നീ നമ്പറുകളിലോ csirnet@nta.ac.in എന്ന ഇമെയിൽ വഴിയോ എൻ.ടി.എയുമായി ബന്ധപ്പെടാം.

ജൂലൈ 17, 18 തീയതികളിലായി അഞ്ച് വിഷയങ്ങളിലാണ് പരീക്ഷ നടന്നത്.

ആകെ 1,87,739 പേർ രജിസ്റ്റർ ചെയ്തതിൽ 1,50,057 ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി.

Latest News