തകര്‍പ്പന്‍ ആക്ഷന്‍രംഗങ്ങള്‍. ഇമോഷണല്‍ ഡ്രാമാ, പ്രണയം, ചെറുപ്പത്തിന്റെ ചോരത്തിളപ്പുകള്‍ …… ഇതെല്ലാം ഒരുമിച്ചെത്തുക യാണ് . രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡറില്‍ ഇന്നു പുറത്തുവിട്ട ട്രയിലറിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ശ്രദ്ധിച്ചാല്‍ ഇതെല്ലാം വ്യക്തമാകും. ഒരു മുഴുനീള ആക് ഷന്‍ തില്ലര്‍ മൂവിക്കു വേണ്ടുന്ന എല്ലാ ആകര്‍ഷക ഘടകങ്ങളും ട്രയിലറില്‍ കാണുന്നുണ്ട്. പ്രത്യേകിച്ചും യൂത്തിനെ ആകര്‍ഷിക്കുന്ന നിരവധി രംഗങ്ങളാണ് ട്രയിലറില്‍ തെളിയുന്നത്. സെപ്റ്റംബര്‍ പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തുന്ന ഈ ട്രയിലര്‍ സോഷ്യല്‍ മീഡിയായില്‍ തരംഗം തന്നെ സൃഷ്ടിക്കുന്നു. സത്യം സിനിമാസ്, & മഹാ സുബൈര്‍മൂവി ക്ഷേത്ര യുടെ ബാനറില്‍ പ്രേമചന്ദ്രന്‍ ഏ.ജി. , മഹാ സുബൈര്‍ എന്നിവരാണ് ഈചിത്രം നിര്‍മ്മിക്കുന്നത്.
ട്രയിലറിലെ ഏറെ ശ്രദ്ധേയമായ ചില രംഗങ്ങള്‍
പച്ച…ടൗണില്‍ എല്ലാവരും എന്നെ പച്ച എന്നാണു വിളിക്കുന്നത്… സാറെ പച്ചയാ അപ്പുറത്ത് ….’എടാ കേരളാ പോലീസ്സാ ഇപ്പറത്ത് ….’ഒറ്റ രാത്രിയേയുള്ളൂ …. എന്ത് ഹറാം പിറന്ന പണിക്ക ഇറങ്ങാന്‍ പോകുന്നത് ..? ട്രയിലറില്‍ കാണുകയും കേള്‍ക്കുന്ന ഈ രംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തം …ഒരു വശത്ത് നീതിപാലകരും മറുവശത്ത് പച്ച എന്ന വിളിപ്പേരുള്ള നിയമം കൈയ്യിലെടുക്കുന്ന ഒരു സംഘം. അതിലെ പ്രധാനി പച്ച….അപ്പുറവും ഇപ്പുറവും നിന്ന് ഇവരുടെ അങ്കം … ഈ അങ്കത്തില്‍ നേടുന്നതും പൊഴിയുന്നതും എന്തൊക്കെ ? ആരൊക്കെ ?…പതിനെട്ടാം തീയതി വരെ നമുക്കു കാത്തിരിക്കാം …പ്രേഷകര്‍ക്ക് കൗതുകമുണര്‍ത്തുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഇദ ചിത്രത്തിലുണ്ടാകുമെന്നു തന്നെ വിശ്വസിക്കുന്നു. ട്രയിലറിന്റെ അവസാന ഭാഗത്ത് കറുത്തമുണ്ട് മടക്കിക്കുത്തുന്നത് കാരക്കാമുറി ഷണ്മുഖനോ ..?
ഇത്തരം നിരവധി കനതുകങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. വലിയ മുതല്‍മുടക്കിലെത്തുന്ന ഇദ ചിത്രം സമീപകാലമലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷന്‍ ത്രില്ലര്‍ മൂവിയായിരിക്കും….പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥാഗതിയില്‍ മറ്റുചില സ്ഥലങ്ങള്‍ക്കും നിര്‍ണ്ണായകമായ പങ്കുണ്ട്. കൊച്ചി , തിരുവനന്തപുരം, കോട്ടയം ,വയനാട് കണ്ണൂര്‍, എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷന്‍ കോറിയോ ഗ്രാഫേഴ്‌സ് ആയ, ഫീനിക്‌സ് പ്രഭു, പി.സി. സ്റ്റണ്ട്‌സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിലെ ചിത്രത്തിലെ ആക് ഷന്‍ ഒരുക്കിയിരിക്കുന്നത്.
പ്രകാശ് വര്‍മ്മയും അഭിരാമിയും, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഋതു ദേവ് അയ്യപ്പന്‍ ,ഷനൂദ് ഇബ്രാഹിം , ഡോണ്‍ മൈക്കിള്‍ , സജന്‍ സുദര്‍ശന്‍, നിജാദ് ബാബു തോമസ് ഷെര്‍ഷ ഷെരിഫ്, റിനോഷ് ജോര്‍ജ്, അമല്‍ ജോസ് ആന്റെണി, ബോബി കുര്യന്‍, വി.കെ. പ്രകാശ് , സുരേഷ് കൃഷ്ണ , ജോയ് മാത്യു , ദേവന്‍, ആനന്ദ് മന്‍മഥന്‍, ജോണി ആന്റെണി ഭീമന്‍രഘു, നന്ദു.ജെയ്‌സ് ജോസ്, അസിം ജമാല്‍, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കര്‍ രാമകൃഷ്ണന്‍,, നന്ദന്‍ ഉണ്ണി. അക്ഷയ് രാധാകൃഷ്ണന്‍ , മോഹന്‍ ജോസ്, മാധുരി , സാബുമോന്‍ഗുണ്ടു കാട് സാബു,
മുരുകന്‍, സന്ധ്യാ രാജേന്ദ്രന്‍, വൈഷ്ണവി,രമാദേവി അംബികാനായര്‍, എന്നിവരും പ്രധാന താരങ്ങളാണ്.
ഉദയ് കൃഷ്ണയുടേതാണു തിരക്കഥ.
ഗാനങ്ങള്‍ – ഷിബു ചക്രവര്‍ത്തി,
സംഗീതം – ജോ ഡാനിയേല്‍,
പശ്ചാത്തല സംഗീതം ബിജിപാല്‍ .
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രന്‍ .
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷന്‍ എന്‍. ജി.
കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്.
സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി .
സൗണ്ട് ഡിസൈന്‍ – കിഷന്‍ സപ്താ .
ലൈന്‍ പ്രൊഡ്യൂസര്‍ -സുനില്‍ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ . – വി ബോസ് .
ഡിസൈന്‍ – ആന്റെണി സ്റ്റീഫന്‍ .
കാസ്റ്റിംഗ് ഡയറക്ടര്‍ – ശാലിനി.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍ .
സത്യം സിനിമാസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

















