ഒരു മാധ്യമം മറ്റൊരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് നീതി കേടാണ്. പരസ്പരം അത് ചെയ്യാതിരിക്കുക എന്നത് അലിഖിത നിയമവുമാണ്. എന്നാല്‍, നിലവിലെ മാധ്യമ സാഹചര്യങ്ങള്‍ അത് ഖണ്ഡിച്ചിരിക്കുന്നു. മാധ്യമങ്ങള്‍ തമ്മിലുള്ള യുദ്ധം പരമാവധി രൂക്ഷമായ സ്ഥിതിയിലാണ്. അതിനു പോന്ന പ്രശ്‌നങ്ങളും തെളിവുകളും പുറത്തേക്കു വരികയും ചെയ്യുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജേര്‍ണലിസ്റ്റുകള്‍ തന്നെയാണ് ഇത് പുറത്തു കൊണ്ടു വരുന്നതും. പുതിയതായി തുടങ്ങിയ ചാനലുകളിലാണ് ഇത് കൂടുതലും. വനിതാ ചീഫ് എഡിറ്റര്‍ നയിക്കുന്ന ബിഗ് ടി.വി അത്തരമൊരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്നാണ് പുറത്തു വരുന്ന തെളിവുകള്‍ കാണിക്കുന്നത്. വനിതാ ചഫ് എഡിറ്റര്‍ തന്നെയാണ് ആ സ്ഥാപനത്തിലെ ജേര്‍ണലിസ്റ്റുകളുടെ തലവേദന.
യഥാര്‍ഥ വില്ലന്‍ സുജയ പാര്‍വ്വതിയെന്ന ചീഫ് എഡിറ്ററുടെ മാനസികമായ പീഢനം സഹിക്കുന്നതിനും അപ്പുറത്തേക്കു നീണ്ടിരിക്കുന്നു. ചാനല്‍ ഡയറക്ടര്‍ അനില്‍ അയിരൂര്‍ സുജയക്കൊപ്പം നിലകൊള്ളുന്നത് മറ്റ് ജേര്‍ണലിസ്റ്റുകള്‍ക്ക് പ്രശ്‌നമാകുന്നു. പ്രധാനമായും വനിതാ ജീവനക്കാര്‍ക്കാണ് സുജയെ കൊണ്ട് തലവേദന കൂടുതല്‍. സുജയക്കെതിരേ ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നിരവധി പരാതികളും ഇപ്പോള്‍ ചാനല്‍ എച്ച്.ആറിന് കിട്ടിയിട്ടുണ്ട്. അതില്‍ ഒരു പരാതിക്കാരി തന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നതും സുജയ പാര്‍വ്വതിയുടെ പേരെടുത്ത് വിമര്‍ശിച്ച് നല്‍കിയ പരാതിയാണ്. പേടിച്ച് പുറകോട്ടു പോവുകയോ, നിരുപാധികം അടയറവു പരുകയോ ചെയ്യില്ലെന്നും സുജയക്കെതിരേ പൊരുതുമെന്നുമാണ് ഇവര്‍ പറയുന്നത്.
എന്താണ് ബിഗ് ടി.വിയില്‍ ഇതിനും മാത്രം പ്രശ്‌നത്തിനു കാരണം ?. വനിതകള്‍ തമ്മിലാണ് വലിയ പ്രശ്‌നമെന്നാണ് കേള്‍ക്കുന്നത്. നേരത്തെ മറ്റൊരു വനിതാ ജീവനക്കാരിയും ബിഗ് ടി.വിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പരാതി പറഞ്ഞിരുന്നു. എച്ച്.ആറിന് മറ്റു കുറേ വനിതാ ജീവനക്കാരും പരാതി നല്‍കിയിട്ടുണ്ട്. ബിഗി ടി.വിക്ക് അകത്തുള്ളവര്‍ പുറത്താവുകയോ, ആക്കുകയോ ചെയ്യുകയാണിപ്പോള്‍. ഇവര്‍ മുഖ്യമന്ത്രിക്കും, പോലീസിനും, വനിതാ കമ്മിഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. എല്ലാവരും സുജയയുടെ മാനസികമായുള്ള ടോര്‍ച്ചറിംഗിനെതിരേയാണ് പരാതി നല്‍കുന്നത്.
രാവിലെ പരാതി പറയുന്നവരെ വൈകിട്ട് ചാനലില്‍ നിന്നും പുറത്താക്കും. അനില്‍ അയിരൂരും സുജയ പാര്‍വ്വതിയും ചേര്‍ന്നാണ് ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നതെന്നാണ് പരാതിക്കാര്‍ പരസ്യമായും രഹസ്യമായും പറയുന്നത്. അടുത്തിടെയാണ് ബിഗ് ടിവിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായിരുന്നു. സാമ്പത്തികമായി വലിയെ തിരിച്ചടി നേരിടുന്നതിനാല്‍ ശമ്പളം രണ്ടു ഗഡുവായി നല്‍കാനും തീരുമാനിച്ചതായി അനില്‍ അയിരൂര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഷ്ടപ്പെടണമെന്നാണ് അനില്‍ അയിരൂര്‍ പറഞ്ഞത്. അതായത്, കാണുന്നതു പോലെ വലിയ സ്‌ക്രീനിലെ ആര്‍ഭാഡങ്ങളും ആഘോഷങ്ങളുമെല്ലാം അടങ്ങിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
എന്തായിരിക്കും ബിഗ് ടിവിയിലെ ബിഗ് ട്രബിളത്തിനു കാരണം ?
സുജയ പാര്‍വ്വതി താരതമ്യേന ജൂനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റാണ്. ചാനല്‍ ജോലിയില്‍ വാര്‍ത്ത വായിച്ച് പ്രവൃത്തി പരിചയം ഉണ്ടെങ്കിലും പ്രായം കൊണ്ടും, അനുഭവങ്ങള്‍ കൊണ്ടും സുജയ ചെറുപ്പം തന്നെയാണ്. ഒരു ചാനലിന്റെയോ, മാധ്യമത്തിന്റെയോ തലപ്പത്ത് ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ശേഷി ഉണ്ടോ എന്നത് ചിന്തിക്കണം. സുജയയുടെ കഴിവിനെ അംഗീകരിച്ചു കൊണ്ടു തന്നെയാണ് ഇതു പറയുന്നത്. പക്ഷെ, കോടികള്‍ മുടക്കിയുള്ള ഒരു സംരംഭത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ഇത് പ്രതികൂലമായി ബാധിക്കും. മാത്രമല്ല, സുജയ ഒരു ബി.ജെ.പി ലൈന്‍ ഉള്ള ജേര്ണലിസ്റ്റാണെന്ന് നേരത്തെ ജോലി ചെയ്ത ചാനലിലൂടെ കേരളം കണ്ടതാണ്. ബിഗ് ടിവി കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ചാനലും. ഇത് സുജയയെയും ചാനലിനെയും രണ്ടു രീതിയില്‍ ചിന്തിപ്പിക്കും. ഒപ്പം കൂടെ ജോലി ചെയ്യുന്ന ജീവനക്കാരിലും. സുജയയുടെ പ്രായമുള്ള റിപ്പോര്‍ട്ടര്‍മാരും, കൂടെ ജോലി ചെയ്യുന്നവരും തമ്മിലുള്ള അന്തരം കുറയും. ചീഫ് എഡിറ്റര്‍ തങ്ങള്‍ക്കൊപ്പമുള്ള ആളാണെന്ന ചിന്ത പല കാര്യങ്ങളിലും ഉണ്ടായേക്കാം. എന്നാല്‍, സുജയ പെട്ടെന്ന് ചീഫ് എഡിറ്ററുടെ റോള്‍ എടുക്കുന്നതോടെ ജീവനക്കാര്‍ക്ക് അതൃപ്തി ഉണ്ടാകും. സമപ്രായക്കാരുടെ കൂട്ടമെന്നതിലുപരി ബിഗ്ടിവി ഡെസ്‌ക്കില്‍ സുജയ ഒരു ചീഫ് എഡിറ്റര്‍ റോളില്‍ തിളങ്ങില്ലെന്നുറപ്പാണ്. അത് അവരുടെ കുഴപ്പമല്ല. പ്രായവും പക്വതയും അനുഭവ പരിചയക്കുറവുമാണ്.

















