പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി മാറ്റിയ സംഭവത്തില്‍ യുവാവ് റാന്നി പൊലീസിന്റെ പിടിയില്‍. വരവൂര്‍ സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. പ്രദേശത്തെ നാല് സ്ത്രീകളാണ് സംഭവത്തില്‍ നിലവില്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇരകളായ സ്ത്രീകളുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്നാണ് അനൂപ് ചിത്രങ്ങള്‍ കൈക്കലാക്കിയത്. തുടര്‍ന്ന് ഇവ എഡിറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ച് നഗ്‌നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ ഏതെങ്കിലും അശ്ലീല ഗ്രൂപ്പുകളിലോ വെബ്സൈറ്റുകളിലോ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.

















