നേരമിരുട്ടിയാല്‍ ലൈറ്റണച്ച് ഇരുട്ടിലിരിക്കാന്‍ വിധിക്കപ്പെട്ട കേരളത്തിന്റെ പവര്‍ കട്ടിന്റെ യഥാര്‍ഥ ഉത്തരവാദി ആരാണെന്ന് കണ്ടു പിടിക്കാനുള്ള ട്രിപ്പീസുകളിയാണ് ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ നടക്കുന്ന വാഗ്വാദം. ചെറുപ്രായം മാത്രമാ യു.ഡി.എഫ് സര്‍ക്കാരിന്റെ കുഴപ്പമാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ ഇടതു യുവനേതാക്കള്‍ കൂട്ടം കൂട്ടമായി വന്നു പറയുന്നുണ്ട്. അങ്ങനെ സര്‍ക്കാരിന്റെ ഓരോ ചെയ്തികളുടെയും പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കുയാണ് പ്രതിപക്ഷത്തെ യുവനിര നേതാക്കള്‍. എല്ലാം സോഷ്യല്‍ മീഡിയ ഹിന്‍രിലുകളിലൂടെയാണ്. അതിനിടയിലാണ് രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ യാത്രയും അതിനു ചെലവഴിച്ച ഫണ്ടിന്റെ കണക്കും പുലിവാലു പിടിച്ചത്.
ചെന്നിത്തല അമേരിക്കയിലായതു കൊണ്ട് കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കാനാവില്ലല്ലോ എന്നാണ് കരുതിയതെങ്കില്‍ തെറ്റി. കേരളത്തിലിരുന്ന് തെന്നിത്തലയുടെ അമേരിക്കന്‍ യാത്രയെ കുറിച്ച് അഴിമതി തുടങ്ങിയെന്നും കടംകേറിയ കേരളത്തില്‍ നിന്ന് കോടികള്‍ മുടക്കി അമേരിക്കയില്‍ പോയത് ശരിയായില്ലെന്നുമൊക്കെ പറയുന്ന പ്രതിപക്ഷത്തിന് ചെന്നിത്തല അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ്. അതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെ. അതില്‍ താന്‍ പോയതെവിടെയാണെന്നും, എന്തിനാണെന്നും, ആരൊക്കെ കൂടെയുണ്ടെന്നും എല്ലാം വിശദമായി പറയുന്നുണ്ട്. അവിടെ നടക്കുന്ന പരിപാടിയും, താന്‍ പങ്കെടുത്ത ചെറിയ പരിപാടികളും എന്തൊക്കെയാണെന്നും വിവരിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലാണ് കേരളത്തിലെ പ്രതിപക്ഷത്തിനുള്ള മരുപടി കാത്തുവെച്ചത്. അതിങ്ങെയാണ്. ‘ പിന്നേ സര്‍ക്കാര്‍ ചെലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’. ചെന്നിത്തല വിഡിയോയില്‍ പറയുന്നത് കേട്ടാല്‍, പ്രതിപക്ഷത്തിനെ കളിയാക്കിയതാണോ എന്നു തോന്നിയേക്കാം. പക്ഷെ, സത്യം അതാണെന്നാണ് ചചെന്നിത്തല പറയുന്നത്. തന്റെ അമേരിക്കന്‍ യാത്ര സര്‍ക്കാര്‍ ചെലവിലല്ലെന്നും സംഘാടകരുടെ ചെലവിലാണെന്നും ഇതിലും നല്ലപോലെ പറയുന്നതെങ്ങനെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ നടന്ന വ്യാപക പ്രചാരണങ്ങള്‍ക്ക് ഈ മറുപടി തന്നെ ധാരാളമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയില്‍ ഉണ്ടായിരുന്ന ഫെലിക്‌സ് സൈമണിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഞാനും ഭാര്യയും ഇവിടെ വന്നത്. മൂന്നര പതിറ്റാണ്ടുകാലത്തെ ബന്ധമാണ് അദ്ദേഹവുമായുള്ളത്. ഇവിടെ വന്നപ്പോള്‍ പ്രവാസി മലയാളി സംഘടനകളുടെ പരിപാടിയിലും ഓണാഘോഷങ്ങളിലും പങ്കെടുത്തു. സാം പിത്രോദയുടെ വീട്ടില്‍ പോയി കൂടിക്കാഴ്ച നടത്തി. മന്ത്രി മോന്‍സ് ജോസഫ്, ജോസ് കെ. മാണി, പന്തളം സുധാകരന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവരും സന്ദര്‍ശനത്തിനുണ്ടായിരുന്നു. പിന്നേ സര്‍ക്കാര്‍ ചെലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’ എന്നും ചെന്നിത്തല വിഡിയോയില്‍ പറയുന്നു.