നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടിൽ പയസിനെ(43) ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.എസ്.അമ്പിളി 5 വർഷത്തെ കഠിന തടവിനും 40,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകന്റെ കൂടെ കളിക്കുകയായിരുന്ന ആൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതെന്നാണ് കേസ്.
മാറാട് എസ്ഐ എൽ.വി.അരുൺ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ.എൻ.രഞ്ജിത്ത് ഹാജരായി.