സൈബർ സുരക്ഷാ പരീക്ഷണത്തിനിടെ ഗൂഗിൾ ജെമിനി മൂന്ന് കമ്പനികളുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. ഇന്റർനെറ്റിൽ നിന്ന് ശേഖരിച്ച വിവരങ്ങളും, ഊഹിച്ചെടുത്ത വിവരങ്ങളും ഉപയോഗിച്ചാണ് ജെമിനി സിസ്റ്റങ്ങളിൽ പ്രവേശിച്ചത്. എഐ സംവിധാനങ്ങളുടെ സുരക്ഷാ ശേഷി വിലയിരുത്തുന്ന സ്വതന്ത്ര സ്ഥാപനമായ ഇറെഗുലർ നടത്തിയ പരിശോധനയിലാണ് വിവരം കണ്ടെത്തിയത്. സാധാരണ സൈബർ സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് ഗൂഗിൾ അറിയിച്ചു. വിവരങ്ങൾ ചോർത്തിയതായുള്ള വിവരം വാൾ സ്ട്രീറ്റ് ജേർണലാണ് ആദ്യം പുറത്തുവിട്ടത്.
ഹാക്ക് ചെയ്യപ്പെട്ടുവെന്നത് കമ്പനി സ്ഥിരീകരിച്ചെങ്കിലും, ഇത് കമ്പനിയെ കാര്യമായി ബാധിക്കില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. പരീക്ഷണത്തിനിടെ ഇന്റർനെറ്റിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ജെമിനി തിരയുകയും പരീക്ഷണത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് കരുതിയ മൂന്ന് വെബ്സൈറ്റുകളിൽ പ്രവേശിക്കാൻ ക്രെഡൻഷ്യലുകൾ ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു. ഗൂഗിൾ വൈസ് പ്രസിഡന്റ് സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട മൂന്ന് കമ്പനികളെയും വ്യക്തമാക്കിയതായാണ് വിവരം
ഇത്തരം പ്രശ്നങ്ങളും മറ്റ് എഐ ലാബുകളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നതായി ഇറെഗുലർ വ്യക്തമാക്കി. സുരക്ഷാ പരിശോേധനയ്ക്കിടെ ഇത്തരത്തിൽ കമ്പനിയുടെ യഥാർത്ഥ വിവരങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കുന്നത് വൻ സുരക്ഷ്ഷാ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരീക്ഷണങ്ങൾ നിയന്ത്രിത പരിധിക്കുള്ളിൽ തുടരുകയും മോഡലുകൾക്ക് പരിശോധനയുടെ വ്യക്തമായി മനസിലാക്കുകയും ചെയ്യുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ചൂണ്ടിക്കാണിക്കുന്നത്.