കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമാണ് മാഗി. എന്നാൽ, ആരോഗ്യത്തിന് നല്ലതല്ലെന്ന കാരണത്താൽ പലരും ഇത് കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചികരവും പോഷകസമ്പന്നവുമായ രീതിയിൽ മാഗി വീടുകളിൽ തയ്യാറാക്കാം.
ചേരുവകൾ
മാഗി നൂഡിൽസ്- 1 പാക്കറ്റ്
സവാള- 1 ചെറുത്
തക്കാളി- 1 ചെറുത്
പ്രോട്ടീനു വേണ്ടി മുട്ടയോ പനീറോ എടുക്കുക
വെളിച്ചെണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ- 1 ടീസ്പൂൺ
മാഗി മസാല- 1 പാക്കറ്റ്
ക്യാരറ്റ്, ബീൻസ്, പട്ടാണി, കാപ്സിക്കം തുടങ്ങിയവ ചെറുതായി അരിഞ്ഞത്.
ആവശ്യത്തിന് വെള്ളം
തയ്യാറാക്കുന്ന വിധം-
ആദ്യം തന്നെ നൂഡിൽസ് വേവിച്ച് അരിച്ചെടുക്കുക. ശേഷം, ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, തക്കാളി എന്നിവ വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് പകുതി വേവാകുന്നതുവരെ നന്നായി വഴറ്റുക. ഇതിനുപിന്നാലെ മുട്ടയോ പനീറോ നിങ്ങളുടെ ഇഷ്ടാനുസരണം ചേർക്കാം.
ശേഷം മാഗി മസാലയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. മസാല തിളച്ചു വരുമ്പോൾ വേവിച്ചു മാറ്റിവെച്ചിരിക്കുന്ന നൂഡിൽസ് ചേർത്ത് നന്നായി ഇളക്കുക. ശേഷം വെള്ളം വറ്റി മസാല നൂഡിൽസിൽ പിടിക്കുന്നത് വരെ കാത്തിരിക്കുക. മാഗി ഹെൽത്തിയാക്കുന്നതിന് മസാല വളരെ കുറച്ചു മാത്രം ചേർക്കാനും ശ്രദ്ധിക്കണം. ഇതോടെ നല്ല ഹെൽത്തി, ടേസ്റ്റി മാഗി റെഡി.















