സംസ്ഥാന സര്‍ക്കാരിനെ വൈദ്യുതി പ്രതിസന്ധി വരുത്തുന്നുവെന്ന് കുറ്റപ്പെടുത്താനോ വിമര്‍ശിക്കാനോ ഇല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. ഈ ഒരു അവസ്ഥയിലേക്കെത്തിയതില്‍ മുന്‍ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നിലവില്‍ യു.ഡി.എഫ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ 10 വര്‍ഷം എന്തൊക്കെ ഉണ്ടായി എന്നതിന്റെ കണക്കുകൂടി പറയണമെന്ന് അദ്ദേഹം മറുപടി നല്‍കി. വിമര്‍ശിപ്പിക്കണം എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.















