കോട്ടുകാൽകോണത്ത് നാലര വയസ് പ്രായമുള്ള ആൺ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് വീടിന്റെ പരിസരത്താണ് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആൾതാമസം ഇല്ലാത്ത വീടിന്റെ കിണറിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിലീപ് ശ്രുതി ദമ്പതികളുടെ മകനാണ് മരിച്ച ദിലീപ്. കുട്ടി അങ്കണവാടിയിൽ എത്താത്തതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. അമ്മൂമ്മ ജോലി കഴിഞ്ഞ് മടങ്ങി വന്നതിന് ശേഷമാണ് കുഞ്ഞിനെ തിരയുന്നത്.
Story Highlights : A four-and-a-half-year-old boy was found dead in a well in Thiruvananthapuram















