Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി വക തഗ് മറുപടി: എത്ര ഉന്നത പദവിയാണെങ്കിലും വിവേചനമില്ലാതെ നിയമം നടപ്പിലാക്കപ്പെടും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 22, 2026, 04:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുന്‍ ഡി.ജി.പി.യും അനധികൃത സ്വത്ത് സമ്പാദനത്തില്‍ നാലുവര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട ടോമിന്‍ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വക കിടിലന്‍ മറുപടി. കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വാക്കാല്‍ മറുപടി നല്‍കിയത്. ‘നിയമം ദുര്‍ബലമല്ല, എത്ര ഉന്നത പദവിയാണെങ്കിലും വിവേചനമില്ലാതെ നിയമം നടപ്പിലാക്കപ്പെടും’ എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. തച്ചങ്കരി സമര്‍പ്പിച്ച അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി രണ്ടു ദിവസത്തെ സമയം അനുവദിച്ചു. കോട്ടയം വിജിലന്‍സ് കോടതി വിധിച്ച നാലു വര്‍ഷത്തെ തടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും എതിരെയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

അപ്പീല്‍ തീര്‍പ്പാകുന്നതു വരെ ശിക്ഷമരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി. ഹര്‍ജിയില്‍ വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. സാധാരണ കേസ് അല്ലാത്തതിനാല്‍ തടസവാദം ഉന്നയിക്കാന്‍ അവസരം വേണമെന്നും സംസ്ഥാന വിജിലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 389 പ്രകാരം 10 വര്‍ഷത്തില്‍ താഴെ ശിക്ഷിക്കപ്പെടുന്ന കേസുകളില്‍ പ്രോസിക്യൂഷന് രേഖാമൂലം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രത്യേക വ്യവസ്ഥയില്ലെന്ന് തച്ചങ്കരിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇത്രയും പഴക്കം ചൈന്നാരു കേസില്‍ പ്രോസിക്യൂട്ടര്‍ ഇത്തരം ആവശ്യവുമായി മുന്നോട്ടുവരുന്നത് ആദ്യമായിട്ടാണെന്നും സമയം നീട്ടി നല്‍കരുതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

തുടര്‍ന്ന്, നിയമത്തില്‍ രേഖാമൂലമുള്ള തടസവാദം സമര്‍പ്പിക്കുന്നതിനു വിലക്കില്ലെന്നും അസാധാരണ സാഹചര്യങ്ങളില്‍ പ്രോസിക്യൂഷനു മറുപടി നല്‍കാന്‍ കോടതിക്കു വിവേചനാധികാരം ഉപയോഗിച്ചു സമയം അനുവദിക്കാമെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ വ്യക്തമാക്കി. ”എല്ലാ ഡിജിപിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും എന്തിന് മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും വരെയുള്ള സന്ദേശമാണിത്. നിയമവും നിയമപുസ്തകങ്ങളും അത്ര ദുര്‍ബലമല്ല; അതുകൊണ്ട് എത്ര ഉയര്‍ന്ന പദവിയിലുള്ളവരായാലും അവരുടെ പദവി നോക്കാതെ, യാതൊരു വിവേചനവുമില്ലാതെ നിയമം നടപ്പിലാക്കപ്പെടും” എന്ന് കോടതി കേസിന്റെ വാദത്തിനിടെ ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് വിജിലന്‍സിന്റെ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനായി കേസ് മാറ്റിവച്ചു. 2003-2007 കാലയളവില്‍ ഔദ്യോഗിക പദവിയിലിരിക്കെ വരുമാനത്തില്‍ കൂടുതല്‍ അഴിമതിയിലൂടെ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിയെ ശിക്ഷിക്കുകയായിരുന്നു.

ReadAlso:

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത | Power supply to be disrupted today as well

ചിറയിന്‍കീഴിലെ കയ്യാങ്കളി ?: രമ്യാ ഹരിദാസ് MLAക്ക് താക്കീത്

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം | high court bail for anto augustine

‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ലാത്തതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും’: പി എ മുഹമ്മദ് റിയാസ് എംഎൽഎ | mohammed riyas responds ed probe masappadi

Tags: high courtkerala govermentANWESHANAM NEWSCENTRAL JAILappealഅന്വേഷണം മലയാളംTOMIN J THACHANKARIKOTTAYAM VIGILANCE COURT

Latest News

പത്തു ദിവസം, 4 ബലാത്സംഘങ്ങള്‍ ?: രാജ്യ തലസ്ഥാനത്ത് സ്ത്രീ ന: സ്വാതന്ത്ര്യമര്‍ഹതീ; പ്രതിയെ കാലില്‍ വെടിവെച്ച് പിടിച്ചു

ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി വക തഗ് മറുപടി: എത്ര ഉന്നത പദവിയാണെങ്കിലും വിവേചനമില്ലാതെ നിയമം നടപ്പിലാക്കപ്പെടും

നോര്‍ക്ക ഐ.ഡി കാര്‍ഡുണ്ടോ ?: തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വായ്പ കിട്ടും; അതും പലിശ ഇളവോടെ

ചെക്ക് കേസിന്റെ പിന്നിലെ രഹസ്യം ഇതോ ?: അംബിക രാധ തര്‍ക്കത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പോലീസില്‍ അഴിച്ചുപണി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies