സംസ്ഥാനത്ത് വർധിച്ചുവരുന്ന കാട്ടാന ആക്രമണത്തിൽ വീണ്ടുമൊരു ജീവൻ പൊലിഞ്ഞു. ഇടുക്കി പന്നിയാർ പന്തടികളത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.
രാവിലെ പണിസ്ഥലത്തെ ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
പ്രദേശത്ത് സ്ഥിരമായി ഭീതി വിതയ്ക്കുന്ന ‘ചക്കക്കൊമ്പൻ’ എന്ന് വിളിക്കുന്ന കാട്ടാനയാണ് വിജയനെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ ഭീതി വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്ത് വീണ്ടും ജീവഹാനിയുണ്ടായത് നാട്ടുകാരുടെ പ്രതിഷേധത്തിനും വലിയ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.















