സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിൽ പങ്കുചേർന്ന് ഒമാനും. ഒമാനെയും സൗദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അൽ ദാഹിറ ഗവർണറേറ്റിലെ റുബ്ഉൽ ഖാലി അതിർത്തി ചെക്ക്‌പോസ്റ്റിൽ ഇരുരാജ്യങ്ങളുടെയും സൗഹൃദം വിളിച്ചോതുന്ന വർണ്ണാഭമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
ദേശീയ ആഘോഷങ്ങൾക്കായുള്ള സെക്രട്ടറിയേറ്റ് ജനറലും റോയൽ ഒമാൻ പൊലീസും സംയുക്തമായാണ് അൽ റുബ്ഉൽ ഖാലി അതിർത്തിയിൽ ചടങ്ങ് സംഘടിപ്പിച്ചത്.
അൽ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡർ ബ്രിഗേഡിയർ അലി മൂസ അൽ കിന്ദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഒമാനിലെ സൗദി അറേബ്യൻ അംബാസഡർ ഇബ്രാഹിം ബിൻ സഅദ് ബിൻ ബിഷാൻ ഉൾപ്പെടെ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.















