സൗദി അറേബ്യയിലെ നിലവിലെ അനിശ്ചിതത്വങ്ങളുടെയും സംഘർഷ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേസ് അറിയിച്ചു.
മുൻപ് വെള്ളി, ശനി ദിവസങ്ങളിൽ റദ്ദാക്കിയ സർവീസുകൾക്ക് പിന്നാലെയാണ് തുടർനടപടി. എന്നാൽ ഈ റദ്ദാക്കൽ എത്ര ദിവസത്തേക്ക് നീളുമെന്ന കാര്യം എയർലൈൻസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഖത്തർ എയർവേസ് അധികൃതർ വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും, യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് വിവരങ്ങൾ അറിയാൻ ഖത്തർ എയർവേസിന്റെ വെബ്‌സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.















