പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്.
അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെളിവിന്റെ കണിക പോലും കേസിലില്ലെന്നും പിന്നെന്തിന് ഒളിച്ചോടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
തെളിവുകളില്ലാതെ പാർട്ടിക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളെ ചെറുക്കുമെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സാഹചര്യങ്ങൾ വിലയിരുത്താൻ എൽ.ഡി.എഫ് യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും, ഇത്തരം നീക്കങ്ങൾക്കൊണ്ടു മാത്രം സിപിഎമ്മിനെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാസപ്പടി കേസിൽ ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും.















