Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഞങ്ങൾ ഭീകരവാദത്തിന്റെ ഇരകൾ, ഒരിക്കലും തലകുനിക്കില്ലെന്ന് യുഎന്നിൽ ഇറാൻ പ്രസിഡന്റ്; ഇറങ്ങിപ്പോയി US പ്രതിനിധികൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2026, 11:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തങ്ങൾ ഭീകരവാദത്തിന്റെ ഇരകളാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ യുഎൻ പൊതുസഭയിൽ. ‘അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരവാദികളായാണ് വിശേഷിപ്പിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ഭീകരവാദത്തിന് ഇരകളാണ്’, പെസഷ്‌കിയാൻ പറഞ്ഞു. മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ടാണ് പെസെഷ്കിയാൻ പ്രസംഗിച്ചത്. യാതൊരു കാരണവും ഇല്ലാതെ ആദരണീയനായ പരമോന്നത നേതാവ് വധിക്കപ്പെട്ട ഇറാനിൽനിന്നാണ് താൻ വരുന്നത്. നിങ്ങൾ ഈ കുട്ടികളേ കാണുന്നുണ്ടോ? യു.എസും ഇസ്രായേലും സ്കൂളിനുനേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതാണ് ഈ കുട്ടികളെ, ഇറാൻ പ്രസിഡന്റ് പറഞ്ഞു.

കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ചിത്രവും അദ്ദേഹം പ്രദർശിപ്പിച്ചു. പെസഷ്കിയാൻ പ്രസംഗിച്ചുകൊണ്ടിരിക്കെ, യുഎസ് പ്രതിനിധിസംഘം യുഎൻ പൊതുസഭാ ഹാളിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.’ഞങ്ങൾ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഞങ്ങൾ ഭീകരവാദികളല്ല. ഞങ്ങൾ പരമാവധി ശക്തിയോടെ സ്വയം പ്രതിരോധിച്ചു. അമേരിക്കയും ഇസ്രായേലും ഞങ്ങളെ ആക്രമിച്ചു. പക്ഷേ, ഞങ്ങൾ മുട്ടുകുത്തിയില്ല. തലകുനിച്ചില്ല’, പെസഷ്കിയാൻ പറഞ്ഞു.
പ്രസംഗത്തിനിടെ ട്രംപിന്റെ പേരും ഇറാൻ പ്രസിഡന്റ് പരാമർശിച്ചു. ‘ബലപ്രയോഗത്തിന്റെ ഭാഷ അംഗീകരിക്കാതെതന്നെ ചർച്ചയ്ക്കും നയതന്ത്രനീക്കങ്ങൾക്കും കൂടിക്കാഴ്ചകൾക്കും ഞങ്ങൾ സജ്ജമാണെന്ന് മിസ്റ്റർ ട്രംപും ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരും മനസ്സിലാക്കണം’, അദ്ദേഹം പറഞ്ഞു.

ഇറാനെ തകർക്കാൻ സജ്ജമാണെന്ന് കഴിഞ്ഞദിവസം യുഎന്നിൽ സംസാരിച്ച ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനെ പൂർണമായി തകർക്കണോ അതോ ഒരു കരാറിലെത്തണോ എന്ന നിർണായക തീരുമാനത്തിലെത്തേണ്ട അവസ്ഥയിലാണ് താനെന്ന് ട്രംപ് പറഞ്ഞു.കനത്ത സുരക്ഷയിലാണ് യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റും സംഘവും ന്യൂയോർക്കിലെത്തിയത്. ഏഴ് മാസത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഉടൻ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ‘തുടച്ചുനീക്കിയേക്കാം’ എന്ന് ട്രംപ് പറഞ്ഞ അതേ വേദിയിൽവെച്ചുതന്നെയാണ് പെസഷ്‌കിയാന്റെ മറുപടിയും. യുഎന്നിൽ സംസാരിച്ച് മണിക്കൂറുകൾക്കുശേഷം, തന്റെ മുഖ്യ ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഇറാനിയൻ പ്രതിനിധികളുമായി മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചർച്ചകൾ എങ്ങനെയാണ് നടന്നതെന്നോ കൈമാറിയ വിവരങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചോ അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.

 

ReadAlso:

ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു | cargo-ship-mv-cape-dao-attacked-off-oman-coast-indian-sailor-suraj-yadav-dead

യു.എസ്-ഇറാൻ രഹസ്യച്ചർച്ച വിജയത്തിലേക്കോ?, യു.എൻ വേദിയിലെ നിർണായക ചർച്ചയ്ക്ക് ശേഷം വിപണിയിൽ സംഭവിച്ചത് എന്ത്?

‘ഇറാനെ പൂർണമായും ഒറ്റപ്പെടുത്തണം’: ഉപരോധത്തിനായി ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന ആഹ്വാനവുമായി ട്രംപ്

ആക്രമണം കടുപ്പിച്ച് ഹൂതികൾ; റിയാദിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ആക്രമണം

ഗ്രീൻലൻഡിന് മേൽ അവകാശം സ്ഥാപിച്ച് അമേരിക്ക; ഡെന്മാർക്കുമായി ധാരണയിലെത്തിയെന്ന് ട്രംപ്

Tags: UN GENERAL ASSEMBLYMasoud PezeshkianUS IRAN CONFLICT

Latest News

ഞങ്ങൾ ഭീകരവാദത്തിന്റെ ഇരകൾ, ഒരിക്കലും തലകുനിക്കില്ലെന്ന് യുഎന്നിൽ ഇറാൻ പ്രസിഡന്റ്; ഇറങ്ങിപ്പോയി US പ്രതിനിധികൾ

തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘം | Media delegation from Maharashtra and Goa visits Thiruvananthapuram

SIR നിയമവിരുദ്ധവും അനാവശ്യവും; ലക്ഷക്കണക്കിനുപേർ ബുദ്ധിമുട്ടി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

കലാസൂര്യന് വിട! സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies