വോട്ടര്‍ പട്ടികയുടെ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (SIR) നടപടികളില്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ആവര്‍ത്തിച്ച് വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ ഭിന്നതകള്‍ പരസ്യമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിടാന്‍, ഈ വിഷയം ഏറ്റെടുത്ത് സി.ജെ.പി മുന്നിട്ടിറങ്ങുമെന്ന് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ വാര്‍ത്താ സമ്മളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ വിയോജിപ്പുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന് പിന്നാലെ സി.ഇ.സി (CEC) ജ്ഞാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു. രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള താക്കോല്‍, തിരഞ്ഞെടുപ്പ് പ്രക്രിയയാണ്. അത് സുതാര്യമായും വിശ്വാസയോഗ്യമായും നടപ്പാക്കണം.
സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആദിവാസി വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തിവരുന്ന ‘കോക്രോച്ച് ജനത പാര്‍ട്ടി’ ജനങ്ങളുടെ വോട്ടവകാശം ഹനിക്കപ്പെട്ടാല്‍ അത്തരം ജനകീയ പ്രശ്‌നങ്ങളിലും ഇടപെടും. ഇന്ത്യന്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നുകതാട്ടിയാണ് ഈ വിഷയത്തില്‍ ഉച്ചയ്ക്ക് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഞങ്ങളുടെ വോട്ടുകള്‍ മോഷ്ടിക്കുകയാണ്’ എന്ന് ആരോപിച്ചുകൊണ്ട് ഇഖജയുടെ മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞു. ‘ഒന്നും ഫലിക്കാന്‍ പോകുന്നില്ല, കാരണം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങിയിരിക്കുന്നു.
സ്‌കൂളുകള്‍, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങള്‍, പരീക്ഷാ ക്രമക്കേടുകള്‍ എന്നിവയില്‍ CJPക്ക് പ്രചാരണങ്ങള്‍ തുടരാനാകും. എന്നാല്‍, ജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനും തിരഞ്ഞെടുപ്പിലൂടെ വ്യവസ്ഥിതിയില്‍ മാറ്റം വരുത്താനും കഴിയുന്നില്ലെങ്കില്‍ ഈ ശ്രമങ്ങള്‍ക്കൊന്നും പ്രയോജനമുണ്ടാകില്ല. വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ (ടകഞ) വേളയില്‍ വോട്ടര്‍മാരെ ചേര്‍ക്കല്‍, നീക്കം ചെയ്യല്‍, പുനഃസ്ഥാപിക്കല്‍, രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളിലെ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിലും ഉത്തരവുകളിലും കഴിഞ്ഞ 10 മാസത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണയെങ്കിലും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
SIR നടപടികള്‍ റദ്ദാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വിധേയമാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ‘മാറ്റം കൊണ്ടുവരാനുള്ള അടിസ്ഥാനപരമായ മാര്‍ഗ്ഗം തിരഞ്ഞെടുപ്പുകളാണ്, യുവതലമുറയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും തിരഞ്ഞെടുപ്പുകള്‍ ‘കവര്‍ന്നെടുക്കപ്പെട്ടാല്‍’ പിന്നെ എങ്ങനെയാണ് മാറ്റങ്ങള്‍ സംഭവിക്കുക എന്നും സി.ജെ.പി നേതാക്കള്‍ ചോദിച്ചു. അതുകൊണ്ട് തന്നെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലും വോട്ടവകാശം സംരക്ഷിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. 2024ലെ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടാന്‍ കഴിയാതെ പോയതോടെ ബി.ജെ.പി പരിഭ്രാന്തിയിലാവുകയും, പ്രാദേശിക ശക്തികളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ലക്ഷ്യമിട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും വ്യാപകമായി വോട്ടുകള്‍ നീക്കം ചെയ്യുകയും ചെയ്തു.
ഉദ്ധവ് താക്കറെ, ശരദ് പവാറിന്റെ എന്‍.സി.പി, എം.കെ. സ്റ്റാലിന്‍, പിണറായി വിജയന്‍, അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി തുടങ്ങിയ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ നേരിട്ട തിരിച്ചടി കേവലമൊരു യാദൃശ്ചികതയല്ലെന്നും കൃത്യമായ പാറ്റേണിന്റെ ഭാഗമാണെന്നും സി.ജെ.പി ആരോപിച്ചു. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ നിന്ന് 50,000 വോട്ടുകളും, തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിന്റെ മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷം വോട്ടുകളും, ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ മണ്ഡലത്തില്‍ നിന്ന് 40,000 വോട്ടുകളും വെട്ടിമാറ്റിയതാണ് ഇവരുടെ തോല്‍വിക്ക് വഴിവെച്ചതെന്നും സി.ജെ.പി വക്തമാക്കള്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ സി.പി.എം പരാജയപ്പെട്ടത് വോട്ടര്‍പട്ടികയിലെ വെട്ടിനിരത്തല്‍ കാരണമാണെന്ന് സി.ജെ.പി ആരോപിച്ചു. കേരളത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടതു മൂലം പിണറായി വിജയന് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല. ശക്തരായ പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കാന്‍ മാത്രമായിരുന്നോ ഈ നീക്കം നടത്തിയതെന്ന് സി.ജെ.പി ആരോപിച്ചു. ഒരു ജനാധിപത്യത്തില്‍, പ്രതിപക്ഷത്തെയാകെ ഇല്ലാതാക്കിയാല്‍ അതിനെ ജനാധിപത്യമെന്ന് വിളിക്കാനാവുമോയെന്നും അതൊരു സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണോയെന്നും സിജെപി ചോദിച്ചു.
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ കടുത്ത ഭീഷണിയായി മാറിയ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നും ഉടനടി രാജിവെയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജനങ്ങള്‍ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ രീതിക്ക് പകരം ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റ ശേഷം ആരൊക്കെ വോട്ട് ചെയ്യണം, ആരൊക്കെ വോട്ട് ചെയ്യേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന രീതിയിലേക്ക് മാറിയെന്നും സിജെപി ആരോപിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന നിര്‍വ്വചനത്തെത്തന്നെ കമ്മീഷന്‍ അട്ടിമറിച്ചിരിക്കുകയാണെന്നും സിജെപി വിമര്‍ശിച്ചു.
നിയമപരമായോ ചട്ടപരമായോ ഉള്ള മാറ്റങ്ങള്‍ വരുത്താതെ, അനധികൃത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടികയില്‍ പുതിയ യുവ വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തടയാന്‍ രാജ്യവ്യാപകമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിജെപി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളില്‍ മാത്രം വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ ആരോപിച്ച് 60 ലക്ഷത്തോളം ആളുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും, പിന്നീട് സുപ്രീം കോടതി ഉത്തരവിനു ശേഷം 33 ലക്ഷം പേരെ തിരികെ ചേര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരികെ ചേര്‍ത്ത ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്കെതിരെ കമ്മീഷന്റെ പേരില്‍ കോടതിയില്‍ അപ്പീലുകള്‍ നല്‍കാന്‍ അനുമതി നല്‍കിയത് ആരാണെന്ന് സന്ധുവും ജോഷിയും രേഖാമൂലം ചോദ്യം ചെയ്തിട്ടുണ്ടെന്നും സിജെപി പറയുന്നു.
മൂന്ന് അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് കമ്മീഷനില്‍ എല്ലാവരുടെയും പരസ്പര സമ്മതത്തോടെയോ ഭൂരിപക്ഷ തീരുമാനപ്രകാരമോ അല്ലാതെ, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയമായ നിര്‍ദ്ദേശപ്രകാരം നടന്ന ഇത്തരം നടപടികള്‍ പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്ന് മറ്റു രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരും വ്യക്തമാക്കിയിട്ടുണ്ടെന്ന് സിജെപി ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി 13 കോടിയോളം വോട്ടുകള്‍ അനധികൃതമായി നീക്കം ചെയ്ത നടപടിക്കെതിരെ ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരത്തിലേക്ക് സിജെപി നീങ്ങുകയാണെന്നും വക്താക്കള്‍ വ്യക്തമാക്കി.















