Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

രണ്ടു ദിവസത്തിനുള്ളില്‍ രാജിവെയ്ക്കണം ?: ഗ്യാനേഷ് കുമാറിന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെയുടെ അന്ത്യശാസനം; ഇല്ലെങ്കില്‍ പാറ്റകളിറങ്ങും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2026, 04:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

48 മണിക്കൂറിനുള്ളില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് കോക്രോച്ച് ജനത പാര്‍ട്ടിയുടെ അന്ത്യശാസനം. അല്ലാത്തപക്ഷം സി.ജെ.പി വീണ്ടും രാജ്യവ്യാപക സമരം ആരംഭിക്കുമെന്ന് അഭിജീത് ദിപ്‌കെ മുന്നറിയിപ്പു നല്‍കി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദിപ്‌കെ. വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുമെന്ന് അഭിജീത് ദിപ്‌കെ നേരത്തെ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പിലൂടെയും സൂചന നല്‍കിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവര്‍ ഒന്നിക്കണമെന്നായിരുന്നു ദിപ്‌കെയുടെ കുറിപ്പ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജനങ്ങളുടെ വോട്ടുകള്‍ മോഷ്ടിക്കുകയാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസും ആരോപിച്ചു.

സ്‌കൂളുകള്‍, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങള്‍, പരീക്ഷകളിലെ ക്രമക്കേടുകള്‍ എന്നിവയെക്കുറിച്ച് സംഘടന പ്രചാരണം തുടരും. എന്നാല്‍, ജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത്തരം ശ്രമങ്ങള്‍ കൊണ്ട് പ്രയോജനമില്ലെന്നും വിഡിയോ സന്ദേശത്തില്‍ ദാസ് പറഞ്ഞു. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത രൂക്ഷമെന്ന വിവരം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കമ്മിഷണര്‍മാരായ സുഖ്ബിര്‍ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 തവണ നടപടിക്രമങ്ങളിലെ പാളിച്ചകള്‍ രേഖാമൂലം ചൂണ്ടിക്കാണിച്ചിരുന്നുവെന്ന വിവരമാണ് പുറത്തു വന്നത്.

ഇതോടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റേതായി പുറത്തുവന്ന പരിഷ്‌കാരങ്ങളില്‍ പലതും തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയുള്ളവയാണെന്നു സന്ധുവും വിവേക് ജോഷിയും ചൂണ്ടിക്കാട്ടിയതായി ഇംഗ്ലിഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. വെവ്വേറെ കുറിപ്പുകളിലൂടെ ഇക്കാര്യം കാബിനറ്റ് സെക്രട്ടറിയെയും അറിയിച്ചു.

അഭിജീത് ദീപ്‌കെയുടെ വാക്കുകള്‍

‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറാണ് ഏറ്റവും വലിയ ദേശവിരുദ്ധന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായ അദ്ദേഹം രാജി വയ്ക്കണം. 48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ കോക്രോച്ച് ജനത പാര്‍ട്ടി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. അദ്ദേഹം രാജി വയ്ക്കുന്നതുവരെ ഞങ്ങള്‍ പിന്നോട്ടില്ല.’- ദിപ്‌കെ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി കൂടാതെ , എസ്‌ഐആര്‍ നടപടികള്‍ മരവിപ്പിക്കുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ നിര്‍ത്തിവയ്ക്കുക എന്നീ ആവശ്യങ്ങളും സിജെപി ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 73 പ്രതിപക്ഷ എംപിമാര്‍ രാജ്യസഭാ സെക്രട്ടറി ജനറലിനു നോട്ടിസ് നല്‍കി. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിലാണ് നീക്കം. 2026 മാര്‍ച്ച് 15 ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഭരണഘടനയുടെ 324 (5), 124 (4) അനുച്ഛേദങ്ങള്‍ പ്രകാരം ഇംപീച്ച്മെന്റ് നടപടികള്‍ക്ക് സമാനമായ നോട്ടിസ് നല്‍കിയിരിക്കുന്നത്. 2026 മാര്‍ച്ച് 15ന് ശേഷമുള്ള പ്രവര്‍ത്തനങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടി ഒമ്പത് കുറ്റാരോപണങ്ങളാണ് നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളവയാണെന്നും തള്ളിക്കളയാനാവില്ലെന്നും പ്രതിപക്ഷം അവകാശപ്പെടുന്നു. ഗ്യാനേഷ് കുമാര്‍ പദവിയില്‍ തുടരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും നോട്ടിസില്‍ പറയുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

നേരത്തെ മാര്‍ച്ച് 12ന് പ്രതിപക്ഷം നല്‍കിയ സമാനമായ നോട്ടിസ് രാജ്യസഭാ അധ്യക്ഷനും ലോക്‌സഭാ സ്പീക്കറും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകളുമായി പുതിയ നോട്ടിസ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാഗരിക ഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ 11 പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാരാണ് നോട്ടിസില്‍ ഒപ്പിട്ടിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനു തുല്യമായ സങ്കീര്‍ണമായ നടപടിക്രമങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കാനും പിന്തുടരേണ്ടത്.

ReadAlso:

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: ബാങ്കിംഗ് ഇടപാടുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ തോല്‍ക്കാന്‍ കാരണം വോട്ടുകള്‍ നീക്കം ചെയ്തതു മൂലം: ഇന്ത്യന്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെടുന്നു; ഗ്യാനേഷ് കുമാര്‍ രാജ്യത്തിന്റെ ശത്രു, രാജിവെയ്ക്കണമെന്നും സി.ജെ.പി

കോക്രോച്ച് വീണ്ടും ഡെല്‍ഹിയില്‍ നിറയുമോ ?: ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍ ?; ഗ്യാനേഷ് ബ്രോ കളി കഴിഞ്ഞു ബ്രോ

നോയിഡയില്‍ ഓടുന്ന ബസിന് തീപിടിച്ചു; ഒമ്പത് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

ഹിന്‍ഡന്‍ബര്‍ഗ് വിവാദം തീര്‍ന്നു: അദാനിഗ്രൂപ്പിലെ 5 കമ്പനികള്‍ സെബിയുടെ കുരുക്ക് അഴിക്കാന്‍ നല്‍കിയത് 1.5 കോടി

Tags: ANWESHANAM NEWSgyanesh kumarChief Election CommissionercjpCOCROCH JANATHA PARTYABHIJEETH DEEPKEഅന്വേഷണം മലയാളംഗ്യാനേഷ് കുമാര്‍തെരഞ്ഞെടുപ്പു കമ്മിഷണര്‍

Latest News

ക്രിക്കറ്റ് ടിക്കറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത നിർദേശവുമായി സൈബർ പൊലീസ്

ഒമ്പതാം ക്ലാസുകാരനെ സ്‌കൂള്‍ ജീവനക്കാരന്‍ എച്ചില്‍ കൈ കൊണ്ട് മുഖത്തടിച്ചു; പ്രതിഷേധം ശക്തം 

രണ്ടു ദിവസത്തിനുള്ളില്‍ രാജിവെയ്ക്കണം ?: ഗ്യാനേഷ് കുമാറിന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെയുടെ അന്ത്യശാസനം; ഇല്ലെങ്കില്‍ പാറ്റകളിറങ്ങും

കേരളത്തിൽ മന്ത്രവാദത്തിനും അന്ധവിശ്വാസ ചൂഷണത്തിനുമെതിരെ പുതിയ നിയമം; കരട് ബിൽ സർക്കാരിന് സമർപ്പിച്ചു | new-law-against-witchcraft-and-exploitation-of-superstition-in-kerala

ശബരിമല നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌ | Sabarimala Ghee Sales Irregularity: Vigilance Report Reveals 17.14 Lakh Loss for Devaswom Board

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies