അന്തരിച്ച സൂര്യ കൃഷ്‌ണമൂര്‍ത്തിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് അന്ത്യ കർമങ്ങൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. സൂര്യ നാടക കളരിയിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ പതിനായിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.അരങ്ങിലും അണിയറയിലും അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചവർ.
അദ്ദേഹത്തിന്റെ കലാജീവിതത്തിന് സാക്ഷികളായവർ അങ്ങനെ കലാ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം പതിനായിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. വേദിയിൽ എന്നും സമയത്തിന് വലിയ പ്രാധാന്യം നൽകിയിരുന്ന സൂര്യ കൃഷ്ണമൂർത്തിക്ക് പ്രിയപ്പെട്ട സമയമായിരുന്നു വൈകിട്ട് 6.45. തന്റെ വിജയത്തിന്റെ രഹസ്യങ്ങളിലൊന്നായി അദ്ദേഹം വിശ്വസിച്ചിരുന്ന സമയം. അതേ 6.45-ന് തന്നെയാണ് ഇന്ന് തൈക്കാട് ശാന്തികവാടത്തിൽ അദ്ദേഹത്തിന് അന്ത്യയാത്ര.
Story Highlights : The funeral rites of the late Soorya Krishnamoorthy have been completed















