പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയില് രണ്ട് കുട്ടികള് കുളത്തില് മുങ്ങിമരിച്ചു. കാരക്കൂത്ത് വീട്ടില് ശിഹാബ് മുസ്ലിയാരുടെ അഞ്ച് വയസുകാരിയായ മകൾ ഫാത്തിമ സഹ്റ, ശിഹാബിന്റെ സഹോദരന് ഷൗക്കത്തിന്റെ മകന് മുഹമ്മദ് ഫയാന് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം.















