മുൻകാല തെന്നിന്ത്യൻ നായികമാരായ അംബികയും രാധയും തമ്മിലുള്ള സ്വത്ത് തർക്കം സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നതിനിടെ, പ്രതികരണവുമായി സംവിധായകനും ചലച്ചിത്ര പ്രവർത്തകനുമായ ആലപ്പി അഷ്‌റഫ്. അംബിക തന്നെ സാമ്പത്തികമായി ചതിച്ചുവെന്ന് രാധ ആരോപിക്കുമ്പോൾ, തന്റെ സ്വത്തുക്കൾ രാധ കൈവശപ്പെടുത്തിയെന്നാണ് അംബികയുടെ വാദം. ഈ സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ തുറന്നടിച്ചുകൊണ്ട് ആലപ്പി അഷ്‌റഫ് രംഗത്തെത്തിയത്.
കേരളത്തിലും തമിഴ്നാട്ടിലും പലയിടത്തായി അവർ ഭൂമി വാങ്ങിച്ചു. എആർഎസ് ഗാർഡൻസ് സ്റ്റുഡിയോക്ക് വേണ്ടി വാങ്ങിയത് 40 ഏക്കർ ഭൂമിയാണ്. ഈ വസ്തുക്കളെല്ലാം ഇന്ന് ആയിരക്കണക്കിന് കോടികളുടെ ആസ്തിയായി മാറി.
ഇവിടെയാണ് ആ അമ്മയുടെ ദീർഘവീക്ഷണം. തന്റെ മക്കൾക്ക് അഭിനയത്തിലൂടെ ലഭിച്ച പണം ബാങ്കിൽ ഡെപോസിറ്റ് ചെയ്തിരുന്നെങ്കിൽ അത് 10-15 കോടിയിൽ ഒതുങ്ങുമായിരുന്നു. ഒരു പെെസ പോലും ധൂർത്തടിക്കാതെയാണ് അവർ ഇത്രയും കോടികൾ സമ്പാദിച്ച് കൂട്ടിയത്.
സരസമ്മ ചേച്ചിക്ക് അഞ്ച് മക്കളാണുള്ളത്. മൂന്ന് പെൺകുട്ടികളും രണ്ട് ആൺമക്കളും. സരസമ്മ ചേച്ചി ജീവിച്ചിരുന്ന കാലത്ത് ഈ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം ആരിലും അസൂയ ഉണ്ടാക്കും വിധമായിരുന്നു.
പ്രത്യേകിച്ചും അംബികയും രാധയും തമ്മിൽ. ഇവരുടെ സ്നേഹം കണ്ട് ഒരുപാട് സന്തോഷിച്ച് കടന്ന് പോയ സരസമ്മ ചേച്ചിയുടെ ആത്മാവിന് തീരാവേദനയാണ് ഇന്നത്തെ വഴക്കെന്ന് അവർ ഓർക്കുന്നില്ലല്ലോ.
ആദ്യം പൊതുസമൂഹത്തിന്റെ മുന്നിൽ ഗദ്ഗദത്തോടെ ആവലാതികളുമായെത്തിയത് രാധയാണ്. ഇവിടെ നമ്മൾ മനസിലാക്കേണ്ട സത്യമുണ്ട്. രാധയുടെ അക്കൗണ്ടിൽ നിന്നും 46 കോടി പോയിട്ട് 46 പെെസ പോലും പോയിട്ടില്ല. ഇത് രാധയുടെ ഭർത്താവ് രാജശേഖരൻ സാക്ഷ്യപ്പെടുത്തിയതുമാണ്. രാധ പറഞ്ഞ കഥകൾ കേട്ട് അതേറ്റെടുത്ത മാധ്യമങ്ങൾ അത് ആഘോഷമാക്കി.
അംബികയുടെ ഇമേജിന് ഇത് വലിയ അവമതിപ്പുണ്ടാക്കി. അംബിക രാധയുടെ ആരോപണങ്ങൾ പൊളിച്ചടുക്കി. ആര് പറയുന്നതാണെന്ന് സത്യമെന്ന് ആർക്കുമറിയില്ലെന്നും ആലപ്പി അഷ്റഫ് പറയുന്നു. സരസമ്മ ചേച്ചിയുടെ സ്വഭാവത്തിലെ പ്രത്യേകത ഭൂമി വാങ്ങിക്കൂട്ടുക എന്നതായിരുന്നു. എത്ര ഭൂമി വാങ്ങിക്കൂട്ടിയാലും അവർക്ക് തൃപ്തിയാകില്ലായിരുന്നു.
തന്റെ കുട്ടികൾ അഭിനയിച്ച് കിട്ടുന്ന പ്രതിഫലം പാഴാക്കിക്കളയാതെ അപ്പോഴപ്പോൾ അതിന് ഭൂമി വാങ്ങുമായിരുന്നു. സരസമ്മ ചേച്ചിയുടെ ഇളയ മകൻ സുരേഷ് എന്റെയാെരു സിനിമയിൽ അഭിനയിച്ചിരുന്നു. ആ സമയത്ത് സുരേഷ് അമ്മയുടെ ഭൂമി വാങ്ങിച്ച് കൂട്ടൽ ക്രേസിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിലെ സ്ത്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഇനിയവിടെ വലിയ വികസനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അമ്മ പറഞ്ഞു. അവിടെ ചെന്ന് ഏക്കറ് കണക്കിന് ഭൂമി വാങ്ങിയെന്നും സുരേഷ് തന്നോട് പറഞ്ഞെന്നും ആലപ്പി അഷ്റഫ് പറയുന്നു.















