പിണറായി വിജയന്‍ സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തു നിന്നു ഇറക്കിവിട്ട നടന്‍ പ്രേംകുമാറിനെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച് വി.ഡി. സതീശന്‍ സര്‍ക്കാര്‍. ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈനില്‍ വീണ്ടും ഒരു രാഷ്ട്രീയ തീരുമാനമായി ഇതു മാറി. ഇടതുപക്ഷക്കാരനായിരുന്നു പ്രേംകുമാര്‍ വലതുപക്ഷക്കാരനായതും മലയാള ചലച്രിത്ര മേഖല കാണുകയാണ്. ചലച്ചിത്ര അക്കാദമി തലപ്പത്തേക്കു നടന്‍ രവീന്ദ്രനെ പരിഗണിച്ചതിനു പിന്നാലെയാണ് പ്രേംകുമാറിനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി നിയമിച്ചത്.
കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാനായി പ്രമുഖ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണനെ സര്‍ക്കാര്‍ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എം.പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി. ഗായകന്‍ ജി. വേണുഗോപാലിനെയാണ് സംഗീത, നാടക അക്കാദമി ചെയര്‍മാനായി നിയോഗിച്ചിരിക്കുന്നത്. ഹേമന്ത്കുമാറാണ് വൈസ് ചെയര്‍മാന്‍. എന്‍.വി. പ്രദീപ്കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനായി ആലപ്പി അഷറഫിനെ നിയമിച്ചു. കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനായി ചലച്ചിത്ര നിര്‍മ്മാതാവായ എം. രഞ്ജിത്തിനെ നിയമിച്ചു. ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി ആനിമേറ്ററും പ്രൊഡക്ഷന്‍ ഡിസൈനറുമായ പ്രഫ. പ്രകാശ് മൂര്‍ത്തി ചുമതലയേല്‍ക്കും. ടി.ആര്‍. ഉദയകുമാര്‍ വൈസ് ചെയര്‍മാനാകും. വൈക്കം എം. കെ. ഷിബുവാണ് അക്കാദമിയുടെ സെക്രട്ടറി. ഫോക്ലോര്‍ അക്കാദമിയുടെ ചെയര്‍മാനായി സുരേഷ് ബാബു എളയാവൂര്‍ സ്ഥാനമേല്‍ക്കും. ശ്രീരാമന്‍ കൊയ്യോനാണ് വൈസ് ചെയര്‍മാന്‍. പ്രദീപ്കുമാര്‍ എം. പയ്യന്നൂര്‍ പുതിയ മെമ്പര്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും.
തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചുന്നതോടെ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷം വെയ്ക്കുന്നത്. നടന്‍ സലിം ഹസ്സന്‍, യുവ സംവിധായകന്‍ ജോഫിന്‍.ടി.ചാക്കോ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരന്‍, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്‌കുമാര്‍, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍.ടി.ചാക്കോ,സക്കരിയ, ആര്‍.എസ് പണിക്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വാഴൂര്‍ ജോസ്, എ. കബീര്‍, സാബു ശങ്കര്‍ ഷെര്‍ഗ സന്ദീപ്, അബ്ദുള്‍ ഹനാന്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.
ചലച്ചിത്ര ക്യൂറേറ്റര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍, സിനിമാ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ രവീന്ദ്രന് വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ട്. തൃപ്പൂണിത്തുറയില്‍ ഏലിയാസിന്റെയും ഡോ. സാറാമ്മയുടെയും മകനായി ജനിച്ച രവീന്ദ്രന്‍ ചെന്നൈയിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനം പൂര്‍ത്തിയാക്കി. 1980-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഒരു തലൈ രാഗ’ത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. ചിത്രം വലിയ ജനപ്രീതി നേടിയതോടെ രവീന്ദ്രനും ശ്രദ്ധേയനായ താരമായി മാറി. തുടര്‍ന്ന് തമിഴിലും മലയാളത്തിലുമായി സജീവമായ അദ്ദേഹം അന്നത്തെ രജനികാന്ത്-കമല്‍ഹാസന്‍ കാലഘട്ടത്തിലെ തമിഴ് സിനിമയുടെ പ്രധാനധാരയിലും ശ്രദ്ധേയ സാന്നിധ്യമായി.















