നമ്മുടെ ശരീരത്തിലൊരു മിടിപ്പുണ്ട്. ജീവനും ജീവിതവും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്ന മിടിപ്പ്. അത് നില്‍ക്കുമ്പോള്‍ ഒരു ജീവന്റെ യാത്ര അവസാനിക്കും. അത് തുടിച്ചു തുടങ്ങു ഒരു ജീവന്‍ പിറവിയെടുക്കും. അതാണ് ഹൃദയം. ആ ഹൃദയത്തെ ഓര്‍മ്മിപ്പിക്കുന്ന ചേര്‍ത്തു വെയ്ക്കുന്ന ഒരു ദിവസമാണ് ലോക ഹൃദയ ദിനം. മറന്നു പോകാനാവാത്ത വിധം തുടിച്ച കൊണ്ടിരിക്കുന്ന ദിനം. എസ്.കെ. ഹോസ്പിറ്റലും ആ ദിനത്തെ ഓര്‍ത്തുവെച്ച് സൗഹൃദം പുതുക്കാനൊരുങ്ങുകയാണ്. ഹൃദയ ദിനത്തിനു വേണ്ടി സൗഹൃദങ്ങളെയെല്ലാം ഒരുമിപ്പിക്കാനൊരു ശ്രമം. ഒരുമിച്ചൊരു നടത്തം.
എന്താ വരില്ലേ. നിങ്ങളുടെ ഹൃദയത്തോടു ചോദിച്ചു നോക്കൂ. വാക്കത്തോണിന് പോകണ്ടേയെന്ന്. അതൊരിക്കലും നോ പറയില്ല. കാരണം, അതിനു വേണ്ടിയും ആ ഹൃദയം കാണാനാഗ്രഹിക്കുന്ന സൗഹൃദ(യ)ങ്ങള്‍ക്കും വേണ്ടിയുമാണ്. സ്ഥലം: മാനവീയം വീഥിയാണ്. സമയം: രാവിലെ 7 മണിയും. എ.ഡി.ജി.പി എച്ച്. വങ്കിടേഷ് ഐ.പി.എസ് വാക്കത്തോണ്‍ ഉദ്ഘാടനം ചെയ്ത് മുമ്പേ നടക്കും. ഒപ്പം ചേര്‍ന്ന് നമുക്കും നടക്കാം. എസ്. പോസ്പിറ്റല്‍ വരെയാണ് വാക്കത്തോണ്‍. ഇപ്പോഴേ വിളിക്കൂ. നടത്തം ബുക്ക് ചെയ്യൂ. പ്രത്യേകിച്ച് ഫീസില്ലാത്തതിനാല്‍ ഹൃദയത്തിനു വേണ്ടി നടക്കാന്‍ ഈ നമ്പരില്‍ വിളിക്കൂ: 8848013491.
മറന്നു പോകരുത് 29ന് രാവിലെ 7 മണിക്ക് മാനവീയം വീഥിയില്‍ നിന്നും എസ്.കെ. ഹോസ്പിറ്റല്‍ വരെ.















