നഗരതിരക്കുകളിൽ നിന്ന് മാറി ശാന്തവും ദൈവീകവുമായ അന്തരീക്ഷം ആഗ്രഹിക്കുന്ന സഞ്ചാരികളെ ആകർഷിച്ച് കൊല്ലം അഞ്ചലിനടുത്തുള്ള മലമേൽ പാറ.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രകൃതിസൗഹൃദ ടൂറിസം മേഖലയായി പ്രഖ്യാപിച്ച ഈ പ്രദേശം ഇടമുളക്കൽ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്.
കൊല്ലം അഞ്ചലിൽ നിന്ന് കേവലം 6 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
പ്രസിദ്ധമായ അമ്പലപ്പാറയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ശങ്കരനാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധാരാളം മരങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞ അന്തരീക്ഷം മനസ്സിന് ഏറെ സമാധാനം നൽകുന്നു.
നാടുകാണി പാറയും കുടപ്പാറയുമാണ് മലമേലിലെ പ്രധാന കാഴ്ചകൾ. ഇവിടേക്കുള്ള യാത്ര ഒരല്പം സാഹസികമാണെങ്കിലും മുകളിലെത്തിയാൽ ലഭിക്കുന്ന ദൃശ്യാനുഭവം മനോഹരമാണ്.
മലമേൽ പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ ചടയമംഗലം ജഡായു പാറയുടെയും മരുതി മലയുടെയും മനോഹര ദൃശ്യങ്ങൾ കാണാൻ സാധിക്കും.















