Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

“സൈക്കോയെപ്പോലെ പെരുമാറി, ബെൽറ്റും ചൂലും ഇടികല്ലും ഉപയോഗിച്ച് മർദിച്ചു”: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് സൗദിയിൽ ക്രൂരപീഡനം; ഭർത്താവിന്റെ പീഡന കഥ തുറന്നുപറഞ്ഞ് അഞ്ജു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 4, 2026, 01:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവാഹം കഴിഞ്ഞ് നാലു മാസത്തിനകം ഭർത്താവിൽ നിന്നും ഭർത്താവിന്റെ വീട്ടാരിൽ നിന്നും അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ നേരിട്ടതായി കൊല്ലം പുത്തൻതുറ സ്വദേശി അഞ്ജു.

തുടക്കം മുതൽ സ്ത്രീധനത്തെക്കുറിച്ചു പറഞ്ഞ് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായി പീഡിപ്പിക്കുമായിരുന്നു. പിന്നീട് ഭർത്താവ് ജോലി ചെയ്യുന്ന സൗദി അറേബ്യയിലേക്കു കൊണ്ടുപോയി.

അവിടെവച്ചാണ് ശാരീരിക പീഡനം ആരംഭിക്കുന്നത്. ശരീരമാസകലം മർദനമേറ്റ പാടാണ്. കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭർത്താവിന്റെ ഉപദ്രവമെന്നും നാട്ടിലെത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഞ്ജു പറയുന്നു. മോശക്കാരിയാക്കുന്ന തരത്തിൽ നിർബന്ധിച്ചു തന്നെക്കൊണ്ട് പലതും പറയിച്ച് റെക്കോഡ് ചെയ്യിച്ച് നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു നൽകിയെന്നും അഞ്ജു മനോരമ ഓൺലൈനോടു പറഞ്ഞു.

‘ഡേറ്റ അനലിറ്റിക്സിൽ പിജി കഴിഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു വിവാഹം. അച്ഛൻ മത്സ്യത്തൊഴിലാളിയും അമ്മ വീട്ടമ്മയുമാണ്. നന്ദുവുമായുള്ളത് അറേ‍ഞ്ച്ഡ് മാര്യേജായിരുന്നു. പരീക്ഷയെഴുതി രണ്ടാമത്തെ ദിവസമായിരുന്നു കല്യാണം. നാട്ടിൽ അന്വേഷിച്ചപ്പോഴും മോശം കാര്യങ്ങളൊന്നും കേട്ടില്ല. മദ്യപിക്കുമെന്ന് അറിയുമായിരുന്നു. വിവാഹത്തിനു മുൻപ് ഫോണിൽ സംസാരിക്കുമ്പോഴും കുറച്ചു സംശയം ഉള്ളതുപോലെ സംസാരിച്ചു.

അന്നു പക്ഷേ, വലിയ കാര്യമായി എടുത്തിരുന്നില്ല. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഇതു രൂക്ഷമായി. ഫോൺ നമ്പർ മാറ്റി പുതിയത് എടുപ്പിച്ചു. സുഹൃത്തുക്കളോട‌ു സംസാരിക്കുന്നതു വിലക്കി. വാട്സാപ്പും സോഷ്യൽ മീഡിയയിലെ അക്കൗണ്ടും എല്ലാം കാണിക്കണം.

വിവാഹം കഴിഞ്ഞ് അയാൾ ജോലിസ്ഥലത്തേക്കു പോയിട്ട് വിഡിയോകോൾ ചെയ്യുന്ന സമയത്ത് സ്ക്രീൻ റെക്കോഡ് ചെയ്യാൻ പറയും. വിവാഹം കഴിഞ്ഞ് ചെന്നപ്പോൾ മുതൽ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു വിഷമിപ്പിക്കും. സഹോദരിക്ക് ഇത്ര സ്ത്രീധനം കൊടുത്തു. എനിക്ക് കിട്ടിയതു കുറഞ്ഞുപോയി എന്നാണു പറയുക.

അയാൾക്കു നേരത്തെ ഒരു കാമുകി ഉണ്ടായിരുന്നു. അവരുമായി താരതമ്യപ്പെടുത്തി സംസാരിക്കും. ഒരിക്കൽ അവരുടെ ശരീരവും എന്റേതുമായി താരതമ്യപ്പെടുത്തി സംസാരിച്ചു. എന്നെ കാണാൻ അവരുടെ അത്ര ഭംഗിയില്ല. എന്റെ സ്റ്റാറ്റസിനു ചേരുന്നില്ല. എന്നൊക്കെയാണു പറയുക. പിന്നെ എന്തിനാണ് എന്നെ കല്യാണം കഴിച്ചതെന്ന് ഒരു തവണ ചോദിച്ചപ്പോൾ, അത് എനിക്ക് പറ്റിപ്പോയ തെറ്റാണെന്നാണ് അയാൾ പറഞ്ഞത്.

ReadAlso:

ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയ്ക്ക്; പുരസ്‌കാരം ‘ആത്രേയകം’ നോവലിന്

പി. കെ. ശശിക്കെതിരായ നടപടി വൈകി; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ല, നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ: വിമർശനവുമായി വി. ശിവൻകുട്ടി

അറ്റകുറ്റപ്പണി; സേലം ഡിവിഷനിൽ തീവണ്ടികൾ ഭാഗികമായി റദ്ദാക്കി

ഒരു ദിവസം ഞാൻ തിരിച്ചു വീട്ടിലേക്ക് പോന്നു. പിന്നീട് അവർ സ്നേഹം നടിച്ച് തിരിച്ചു വിളിച്ചുകൊണ്ടുപോയി. എന്റെ സർട്ടിഫിക്കറ്റ് ഒന്നും അന്ന് കിട്ടിയിരുന്നില്ല. അതുകൊണ്ട് ജോലിക്ക് പോകാൻ പറ്റില്ലായിരുന്നു. സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ ലൈഫ് എൻജോയ് ചെയ്യാമെന്നു പറഞ്ഞാണ് സൗദിയിലേക്കു കൂടെ കൊണ്ടുപോയത്.

സൗദിയിൽ എത്തിയപ്പോൾ മുതലാണ് മർദനം തുടങ്ങുന്നത്. ഫ്ലാറ്റിൽ അയാളും ഞാനും മാത്രമായിരുന്നു. കുക്കർ, ഇടികല്ല്, ചൂല്, മോപ്പ്, ബെൽറ്റ്, ലാപ്ടോപ് ചാർജർ അങ്ങനെ എല്ലാം ഉപയോഗിച്ചു തല്ലി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. കുത്തി ഇറക്കി കൊല്ലും എന്നായിരുന്നു ഭീഷണി. അതുകൂടാതെ ഞാനൊരു മോശക്കാരിയാണെന്ന തരത്തിൽ എന്നെക്കൊണ്ടു തന്നെ കുറേ വൃത്തികെട്ട ഓഡിയോ നിർബന്ധിച്ച് റെക്കോഡ് ചെയ്യിച്ച് വീട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു.

വിവാഹത്തിനു മുമ്പും ശേഷവും മറ്റു പലരുമായി ലൈംഗികബന്ധമുണ്ടായിട്ടുണ്ടെന്നും അതിന്റെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുമാണ് എന്നെക്കൊണ്ട് പറയിച്ച് റെക്കോഡ് ചെയ്തത്. അയാളെ ഡിവോഴ്സ് ചെയ്തശേഷം സെക്സ് റാക്കറ്റിൽ പ്രവർത്തിക്കാനാണ് ഇഷ്ടമെന്നു വരെ എന്നെക്കൊണ്ട് പറയിച്ചു.

ഇതിനുശേഷം എന്നെ നാട്ടിലേക്കു കയറ്റിവിടുകയായിരുന്നു. സൈക്കോപാത്തിനെപ്പോലെ ആയിരുന്നു അയാൾ പെരുമാറിക്കൊണ്ടിരുന്നത്. ഉപദ്രവിക്കുന്ന കാര്യമെല്ലാം അയാളുടെ വീട്ടുകാർക്കും അറിയമെന്ന് അഞ്ജു കൂട്ടിച്ചേർത്തു.

Tags: Newlywed womanSaudi Arabia over dowryhusband's abuse.anjubrutally-torturedaanweshanam.comreveals detailsഅന്വേഷണം മലയാളം

Latest News

യുക്രെയ്നിൽ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

“സൈക്കോയെപ്പോലെ പെരുമാറി, ബെൽറ്റും ചൂലും ഇടികല്ലും ഉപയോഗിച്ച് മർദിച്ചു”: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് സൗദിയിൽ ക്രൂരപീഡനം; ഭർത്താവിന്റെ പീഡന കഥ തുറന്നുപറഞ്ഞ് അഞ്ജു

കരുവാറ്റ വയോധികന്റെ കൊലപാതകം: 13-കാരിക്ക് അഭിഭാഷകനെ വെക്കാതെ കുടുംബം; ലീഗൽ സെൽ ഇടപെട്ടു

സർക്കാർ ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കാൻ നിരീക്ഷണ സമിതികൾ: ആരോഗ്യമന്ത്രാലയത്തിന്റെ നിർണായക നീക്കം

രണ്ടാം വളവിൽ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies