Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 8, 2026, 06:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സർഗ്ഗാത്മക സംവാദങ്ങളിലൂടെ ആധുനിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ നൽകിയ, ധീരവും നൂതനവുമായ കൃതികളെ മുൻനിർത്തിയാണ് ആന്‍ കാഴ്‌സന് പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി.

കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് എഴുപത്തിയൊന്നുകാരിയായ ആന്‍ കാഴ്‌സൻ. ഗ്രീക്ക് ക്ലാസിക്കല്‍ പഠനത്തില്‍ വിദഗ്ധയായ ഇവര്‍ പ്രാചീന കൃതികളെ ആധുനിക പശ്ചാത്തലത്തിലേക്ക് പുനരാവിഷ്‌കരിക്കുന്നതില്‍ പ്രശസ്തയാണ്. 30 വർഷത്തിലേറെയായി ക്ലാസിക് സാഹിത്യ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ്.

സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക. ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ലഭിച്ചത്.

ഓപ്പറ ലിബ്രെറ്റോകള്‍ (opera libretti), സാഹിത്യ വിമര്‍ശനങ്ങള്‍, 1998ല്‍ പുറത്തിറങ്ങിയ ‘ഓട്ടോബയോഗ്രഫി ഓഫ് റെഡ്’ പോലുള്ള പദ്യ നോവലുകള്‍ (verse novels) എന്നിവ കാഴ്‌സന്റെ പ്രശസ്ത രചനകളില്‍ ഉള്‍പ്പെടുന്നു. 2019ല്‍ പുറത്തിറങ്ങിയ ‘നോര്‍മ ജീന്‍ ബേക്കര്‍ ഓഫ് ട്രോയ്’ എന്ന പെര്‍ഫോമന്‍സ് പീസില്‍ ഇവരുടെ രചനാശൈലി വ്യക്തമാണ്. യൂറിപ്പിഡീസിന്റെ ‘ഹെലന്‍’ എന്ന നാടകത്തിലെ ട്രോയിലെ ഹെലന്റെ കഥയും മെര്‍ലിന്‍ മണ്‍റോയുടെ ജീവിതവും സമന്വയിപ്പിച്ചാണ് ഈ കൃതി തയ്യാറാക്കിയത്.

അലക്‌സാണ്ടര്‍ സോള്‍ഷെനിത്സിന്‍, ആലീസ് മണ്‍റോ, ഏണസ്റ്റ് ഹെമിംഗ്വേ തുടങ്ങിയ സാഹിത്യകാരന്മാരുടെ നിരയിലേക്കാണ് പുരസ്‌കാര നേട്ടത്തിലൂടെ കാഴ്‌സനും എത്തുന്നത്. കഴിഞ്ഞ 120 വര്‍ഷത്തിനിടെ ലിയോ ടോള്‍സ്റ്റോയ്, വിര്‍ജീനിയ വുള്‍ഫ്, ഹോര്‍ഹെ ലൂയി ബോര്‍ഹെസ് തുടങ്ങിയ പ്രമുഖരെ ഒഴിവാക്കിയതിനും, യുഎസ് എഴുത്തുകാരെ അവഗണിച്ചതിനും (2016ല്‍ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന് നല്‍കിയെങ്കിലും) സ്വീഡിഷ് അക്കാദമി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ അക്കാദമിയുടെ തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും ദുരൂഹമാണെന്നും ആരോപണമുണ്ട്.

എന്നാല്‍, 1982ല്‍ കൊളംബിയയുടെ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനും 2007ല്‍ ഡോറിസ് ലെസിങ്ങിനും പുരസ്‌കാരം നല്‍കിയതിനെ ചൂണ്ടിക്കാട്ടി, അധികം അറിയപ്പെടാത്ത സാഹിത്യ പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും വായനക്കാരുടെ ചിന്താമണ്ഡലം വിശാലമാക്കുകയുമാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. വെള്ളിയാഴ്ച സമാധാനത്തിനുള്ള പുരസ്കാരം പ്രഖ്യാപിക്കും. 12ന് സാമ്പത്തിക ശാസ്ത്ര പുരസ്കാരം പ്രഖ്യാപിക്കുന്നതോടെ ഈ വര്‍ഷത്തെ നോബേല്‍ വാരത്തിന് സമാപനമാകും.

 

ReadAlso:

റഷ്യൻ തീരത്ത് എണ്ണക്കപ്പലിനു നേരെ ഡ്രോൺ ആക്രമണം; 23 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി

“എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു”; സമാധാന നൊബേലിനായി വീണ്ടും അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും | 2026-nobel-prize-chemistry-henri-kagan-kenso-soai

ഫ്ലൈദുബായ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ്

അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ഇറാൻ

Tags: അന്വേഷണംanweshanamNobel Prize 2026Anne Carson

Latest News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ‘സ്പീക്ക് അപ്പ്’; അജിത ബീഗം ഐപിഎസിന് ചുമതല

ലഹരിക്കെതിരെ അമ്മമനസ്സിൻറെ കരുത്തുമായി അർജൻറിയം 2k26

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം വിവാദം: പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies