ഇറാനുമായി ഫലപ്രദമായ ചർച്ചകൾ തുടരുകയാണെന്നും യുഎസിൽ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ഇറാനെ ആക്രമിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
നേരത്തെ, ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാനുള്ള ഒരുക്കം അമേരിക്ക തുടങ്ങിയതായും തയാറായിരിക്കാൻ സൈന്യത്തിനു നിർദേശം ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ആക്രമണം ആരംഭിക്കുമെന്നായിരുന്നു സൂചന.
ഇസ്രയേലിലും തിരഞ്ഞെടുപ്പു നടക്കാൻ പോവുകയാണ്. ഇരു തിരഞ്ഞെടുപ്പുകൾക്കും മുൻപായി ഇറാനെതിരായ സൈനികനടപടി പുനരാരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്.














