അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങി .
പശ്ചിമബംഗാളില്‍ റെജിനഗര്‍, നന്ദിഗ്രാം സീറ്റിലേക്കും, തമിഴ്‌നാട്ടില്‍ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയില്‍ തട്ടഞ്ചാവടി, എന്നീ നിയമസഭ മണ്ഡലങ്ങളിലെയും അസമിലെ നഗോണ്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്.
മധുരാന്തകത്തും ധാരാപുരത്തും എഐഎഡിഎംകെയിൽ നിന്ന് ടിവികെയിലെത്തിയവരാണ് വീണ്ടും ജനവിധി തേടിയത്. ഇരുവരുടെയും വിജയം വിജയ് സർക്കാരിന് നിർണായകമാണ്.
പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിക്കും തൃണമൂലിനും ഒരുപോലെ നിർണായകമാണ്. റെജിനഗറിലെയും നന്ദിഗ്രാമിലെയും വോട്ടെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്നും വീണ്ടും വോട്ടെടുപ്പ് വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.














