കല്യാണങ്ങളിൽ ഏറെ പ്രസിദ്ധമായ ‘കല്യാണ അച്ചാർ’ റെസിപ്പി ശ്രദ്ധേയമാകുന്നു. പച്ചമാങ്ങയും കാരറ്റും ചേർത്ത് തയ്യാറാക്കുന്ന ഈ അച്ചാർ വ്യത്യസ്തമായൊരു രുചിയനുഭവമാണ് നൽകുന്നത്. പച്ചമാങ്ങയുടെയും കാരറ്റിന്റെയും സ്വാഭാവിക നിറവും മണവും നിലനിർത്തിക്കൊണ്ട്, എരിവും പുളിയും പാകത്തിന് ഇഴചേർത്താണ് ഇത് തയ്യാറാക്കുന്നത്.
ചേരുവകൾ
പച്ചമാങ്ങ
കാരറ്റ്
കടുക്, ഉലുവ – 1 ടേബിൾസ്പൂൺ വീതം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് – (വഴറ്റാനും താളിക്കാനും ആവശ്യത്തിന്)
വിനാഗിരി
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ നല്ലെണ്ണയൊഴിച്ച് കടുകും ഉലുവയും ചേർത്ത് ഗോൾഡൻ നിറം ആകുന്നത് വരെ നന്നായി വറുത്തെടുക്കുക. വറുത്ത കൂട്ടിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റിയെടുക്കുക. വഴറ്റിയ ചേരുവകളിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പച്ചമാങ്ങയും കാരറ്റും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത്, കഷണങ്ങൾ വെന്തു ഉടഞ്ഞുപോകാതെ രുചിയും പുളിയും നന്നായി പിടിക്കുന്ന പാകത്തിന് ചെറുതീയിൽ ഇളക്കി യോജിപ്പിച്ചെടുക്കുക.















