സൗദി അറേബ്യയിലെ റിയാദിന് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം. തുടർച്ചയായ നാലാം ദിവസമാണ് നഗരത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടക്കുന്നത്. ഇന്നലെ രാത്രി മുതൽ റിയാദിലേക്കും ഖമീസിലേക്കും ഹൂതികൾ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു.
ആക്രമണത്തെ തുടർന്ന് അടച്ചിരുന്ന റിയാദ് എയർപോർട്ട് ശനിയാഴ്ച വരെ അടച്ചിട്ടേക്കുമെന്നാണ് വിവരം. അതേസമയം, ദമ്മാം, ജിദ്ദ എയർപോർട്ടുകളിൽ വിമാന സർവീസുകളിൽ ഇടയ്ക്ക് തടസ്സം നേരിടുന്നുണ്ട്.
അതിനിടെ, റിയാദ് എയർപോർട്ടിൽ മിസൈൽ പതിച്ച സംഭവത്തിൽ സൗദി സൈനിക അന്വേഷണം പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ പരിക്കേറ്റ പാലക്കാട് ആലത്തൂർ സ്വദേശി ഗുരുതരാവസ്ഥയിലാണ്.
പത്തനാപുരം സ്വദേശി മുഹമ്മദ് റബ്ബാനാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. എയർപോർട്ടിലെ കരാർ ജീവനക്കാരനായ ഇദ്ദേഹത്തിന് പൊള്ളലേറ്റിട്ടുണ്ട്.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശിയുടെ ഖബറടക്കം റിയാദിൽ പൂർത്തിയായി.















