കളമശേരി കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ ശരണ്യ, സഞ്ജു എന്നിവര്‍ക്കായി അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി അപേക്ഷ നല്‍കുക. അറസ്റ്റിന് പിന്നാലെ ഇരുവര്‍ക്കുമായി കസ്റ്റഡി അപേക്ഷ നല്‍കാനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമമെങ്കിലും കോടതി അവധി ദിനങ്ങളായതിനാല്‍ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇവരുമായി തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
യുവതി പീഡനത്തിനിരയായ ഇടപ്പള്ളിയിലെ ലോഡ്ജിലും, സ്പായിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഒക്ടോബര്‍ രണ്ടിനാണ് വിവാഹിതയായ യുവതിയെ പ്രതികള്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലേക്ക് വിളിപ്പിച്ച് മദ്യലഹരിയില്‍ ബലാത്സംഘത്തിനിരയാക്കിയത്.















