മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയുടെയും വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു.
സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ നവംബർ 1-ന് നടക്കുന്ന മഹാറാലിക്ക് മുന്നോടിയായി വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും മഹാറാലികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഡൽഹിയിൽ മിന്നൽ സമരങ്ങളിലൂടെ പ്രതിഷേധം തുടരാനാണ് എസ്എഫ്ഐ, എഐഎസ്എ തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ഇന്നും ഡൽഹിയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നിന്നുള്ള നേതാക്കളായ ടി. സിദ്ദീഖ്, എം. ലിജു എന്നിവർ ഇന്ന് ഡൽഹിയിലെത്തും.
തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സുർജിത് ഭവനിൽ പ്രത്യേക പരിപാടി നടക്കും. പ്രശസ്ത നടൻ പ്രകാശ് രാജ്, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.















